ചിറക്കടവ് മണ്ണംപ്ലാവ് സെന്റ് മാർട്ടിൻ കപ്പേളയിൽ വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ തിരുനാൾ
2024 ഒക്ടോബർ 25 വെള്ളി മുതൽ 2024 നവംബർ 03 ഞായർ വരെ സ്നേഹമുള്ളവരെ മാർട്ടിൻ ഡി പോറസ് 1579 ൽ ലീമ നഗരത്തിൽ ഡോൺജുവാൻ ഡി പോറസിന്റെയും അന്നാ വെലാസിന്റെയും മകനായി ജനിച്ചു. ചെറുപ്പം മുതൽ പ്രാർത്ഥനയിലും നല്ല വായനയിലും അതീവ ശ്രദ്ധാലുവായിരുന്ന മാർട്ടിൻ, 15-ാമത്തെ വയസ്സിൽ ഡോമിനിക്കൻ സഭയിൽ ചേർന്നു. പകൽ രോഗികളെ ജാതി മതഭേദമില്ലാതെ ശുശ്രൂഷിച്ചിരുന്ന മാർട്ടിൻ, രാത്രിയിൽ പ്രാർത്ഥനയിലും പ്രായ ശ്ചിത്തത്തിലുമാണ് ചെലവഴിച്ചത്. 'ഉപവിയുടെ മാർട്ടിൻ' എന്നാണ് ജനങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത്....