ആഗസ്റ്റ് 26 - ന് വെള്ളിയാഴ്ച രാവിലെ 09.30 മുതൽ ഉച്ചക്ക് 01.00 മണി വരെ താമരക്കുന്ന്പള്ളിയിൽ വച്ച് നടത്തപ്പെട്ട മാതാക്കൾക്കായുള്ള മാതൃസംഗമത്തിൽ കാഞ്ഞിരപ്പള്ളി ഫൊറോനായിലെ 13 ഇടവകകളിൽ നിന്നുള്ള 160 മാതാക്കൾ സംബന്ധിച്ചു. ഫോറോനാ ഡയറക്ടർ ഫാ.റെജി മാത്യു വയലുങ്കൽ ദിവ്യബലിയർപ്പിച്ചു. രൂപതാ അസിസ്റ്റന്റ് സയറക്ടർ ഫാ. സെബാസ്റ്റ്യൻ പുളിക്കക്കുന്നൽ ക്ലാസ്സ് നയിച്ചു. ഉച്ചക്ഷണം എല്ലാവർക്കും തയ്യാറാക്കി നൽകി.