വിശുദ്ധ മാർട്ടിൻ ഡി. പോറസ് ന്റെ തിരുന്നാൾ 2022

St.Martin de Porres Kanjirappally Manimala Rd, Mannamplavu, Chirakkadavu, Mannamplavu, Kerala

വിശുദ്ധ മാർട്ടിൻ ഡി. പോറസ് ന്റെ തിരുന്നാൾ ഒക്ടോബർ 21 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 30 ഞായറാഴ്ച വരെ ആഘോഷിക്കുന്നു. വി. കുർബാന, രാവിലെ 05.30, വൈകുന്നേരം 4.30 കപ്പേളയിൽ. ചിറക്കടവ് മണ്ണംപ്ലാക്കൽ കപ്പേളയിലെ വി. മാർട്ടിൻ ഡി- പോറസിന്റെ തിരുന്നാൾ സമാപനത്തിൽ ഒക്ടോബർ 29 ന് ശനിയാഴ്ച നടന്ന പുഴുക്ക്നേർച്ചയിൽ 1500 ലധികം ആളുകൾ പങ്കെടുത്തു ഇടവകാംഗങ്ങൾ ഭവനങ്ങളിൽ നിന്നും വിഭവങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ നേർച്ച വികാരി ഫാ. റെജി മാത്യു വയലുങ്കൽ ആശിർവദിച്ച് വിതരണം...

Smym കാഞ്ഞിരപ്പള്ളി രൂപതാ യുവജന ഉൽസവ് 2022

Smym കാഞ്ഞിരപ്പള്ളി രൂപതാ യുവജന ഉൽസവ്2022 ൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ താമരക്കുന്ന് യൂണിറ്റംഗങ്ങൾക്ക് അഭിനന്ദനങ്ങൾ. നേതൃത്വം നൽകിയ യുണിറ്റ് ഭാരവാഹികൾക്കും ബഹു. കൊച്ചച്ചനും അഭിവാദ്യങ്ങൾ.

Priestly ordination and first holy Qurbana | Br.Abin Thekkumkattil Capuchin

St Ephrems Church Thamarakunnu, India

ചിറക്കടവ് താമരക്കുന്ന് ഇടവക കുടംബാംഗമായ തേക്കുംകാട്ടിൽ ജേക്കബ്, മോളി എന്നിവരുടെ മകനായ ആൽബിൻ ജേക്കബ് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ പിതാവിൽ നിന്നും 2022 നവംബർ 05 ന് സെന്റ് അപ്രം പള്ളിയിൽ വച്ച് പൗരോഹിത്യം സ്വീകരിച്ചു ഫ്രാൻസിസ്ക്കൻ കപ്പൂച്ചിൻ സന്യാസ വൈദികനായി. നവവൈദികന് ഇടവക കുടുംബത്തിന്റെ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

ഇടവകയുടെ നവീകരണ ധ്യാനം 2023

St Ephrems Church Thamarakunnu, India

ജനുവരി 18.ബുധൻ മുതൽ ജനുവരി 22 ഞായർ വരെഇടവകയുടെ നവീകരണ ധ്യാനം നടത്തപ്പെടുന്നു. സമയം: എല്ലാ ദിവസവും വൈകുന്നേരം 05 pm. മുതൽ 09 pm. വരെ. നയിക്കുന്നത് :- ഫാ. ബോസ് ക്കോ ഞാളിയത്ത് (Order of.Carmelites).

താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയത്തിൽ സംയുക്ത തിരുനാൾ

St Ephrems Church Thamarakunnu, India

നമ്മുടെ ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ മാർ അപ്രേമിന്റെയും പരി. കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാൾ ഭക്തിപൂർവം ആഘോഷിക്കുന്നു.

ഓശാന ഞായർ തിരുക്കർമ്മങ്ങൾ

St Ephrems Church Thamarakunnu, India

രാവിലെ :- 05.30 : വി.കുർബാന, കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം. (താമരക്കുന്ന് പള്ളിയിൽ) 07.00 :- കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, വി.കുർബാന ( വാളക്കയം കുരിശുപള്ളി) 07.00:- കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, വി. കുർബാന (പരുന്തൻമല കുരിശുപള്ളി) 07.15:- കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, ( ഹൈസ്കൂൾ മുറ്റത്ത്), പ്രദക്ഷിണം, ആലോഷമായ വി. കുർബാന (താമരക്കുന്ന് പള്ളിയിൽ) 09.45:- കുരുത്തോല വിതരണം, 10.00:- വി. കുർബാന (താമരക്കുന്ന് പള്ളിയിൽ)

പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ

St Ephrems Church Thamarakunnu, India

പെസഹാ ശുശ്രൂഷകൾ (താമരക്കുന്ന് പള്ളിയിൽ ) രാവിലെ 07 മണിക്ക് ആരംഭിക്കും (പെസഹാ വായനകൾ, കാൽ കഴുകൽ, ആലോഷമായ വി.കുർബാന)  09.00 AM - 06. 00 PM ആരാധന(വാർഡുകൾ) 06 - 07  PM ദിവ്യകാരുണ്യ ആരാധന ( പൊതുവായത്)

ദു:ഖവെള്ളി തിരുക്കർമ്മങ്ങൾ

St Ephrems Church Thamarakunnu, India

07.30 - തിരുക്കർമ്മങ്ങൾ പീഡാനുഭവ വായനകൾ കുരിശു വന്ദനം കൈയ്പ് നിർ സ്വീകരിക്കൽ കുരിശിന്റെ വഴി (പള്ളിയിൽ നിന്നും ആരംഭിച്ച് സെന്റ് ജോൺസ് യുണിറ്റിലൂടെ, ആയുർവേദ ആശുപത്രി റോഡിലൂടെ പള്ളിയുടെ മുൻപിലുള്ള വി.കുരിശിന്റെ ചുവട്ടിൽ എത്തി) സമാപന പ്രാർത്ഥന നേർച്ചകഞ്ഞി