75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾ
St Ephrem's High School Kanjirappally Manimala Rd, Mannamplavu, Chirakkadavu, India75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾ
75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾ
ആഗസ്റ്റ് 26 - ന് വെള്ളിയാഴ്ച രാവിലെ 09.30 മുതൽ ഉച്ചക്ക് 01.00 മണി വരെ താമരക്കുന്ന്പള്ളിയിൽ വച്ച് നടത്തപ്പെട്ട മാതാക്കൾക്കായുള്ള മാതൃസംഗമത്തിൽ കാഞ്ഞിരപ്പള്ളി ഫൊറോനായിലെ 13 ഇടവകകളിൽ നിന്നുള്ള 160 മാതാക്കൾ സംബന്ധിച്ചു. ഫോറോനാ ഡയറക്ടർ ഫാ.റെജി മാത്യു വയലുങ്കൽ ദിവ്യബലിയർപ്പിച്ചു. രൂപതാ അസിസ്റ്റന്റ് സയറക്ടർ ഫാ. സെബാസ്റ്റ്യൻ പുളിക്കക്കുന്നൽ ക്ലാസ്സ് നയിച്ചു. ഉച്ചക്ഷണം എല്ലാവർക്കും തയ്യാറാക്കി നൽകി.
വിശുദ്ധ മാർട്ടിൻ ഡി. പോറസ് ന്റെ തിരുന്നാൾ ഒക്ടോബർ 21 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 30 ഞായറാഴ്ച വരെ ആഘോഷിക്കുന്നു. വി. കുർബാന, രാവിലെ 05.30, വൈകുന്നേരം 4.30 കപ്പേളയിൽ. ചിറക്കടവ് മണ്ണംപ്ലാക്കൽ കപ്പേളയിലെ വി. മാർട്ടിൻ ഡി- പോറസിന്റെ തിരുന്നാൾ സമാപനത്തിൽ ഒക്ടോബർ 29 ന് ശനിയാഴ്ച നടന്ന പുഴുക്ക്നേർച്ചയിൽ 1500 ലധികം ആളുകൾ പങ്കെടുത്തു ഇടവകാംഗങ്ങൾ ഭവനങ്ങളിൽ നിന്നും വിഭവങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ നേർച്ച വികാരി ഫാ. റെജി മാത്യു വയലുങ്കൽ ആശിർവദിച്ച് വിതരണം...
Smym കാഞ്ഞിരപ്പള്ളി രൂപതാ യുവജന ഉൽസവ്2022 ൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ താമരക്കുന്ന് യൂണിറ്റംഗങ്ങൾക്ക് അഭിനന്ദനങ്ങൾ. നേതൃത്വം നൽകിയ യുണിറ്റ് ഭാരവാഹികൾക്കും ബഹു. കൊച്ചച്ചനും അഭിവാദ്യങ്ങൾ.
ചിറക്കടവ് താമരക്കുന്ന് ഇടവക കുടംബാംഗമായ തേക്കുംകാട്ടിൽ ജേക്കബ്, മോളി എന്നിവരുടെ മകനായ ആൽബിൻ ജേക്കബ് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ പിതാവിൽ നിന്നും 2022 നവംബർ 05 ന് സെന്റ് അപ്രം പള്ളിയിൽ വച്ച് പൗരോഹിത്യം സ്വീകരിച്ചു ഫ്രാൻസിസ്ക്കൻ കപ്പൂച്ചിൻ സന്യാസ വൈദികനായി. നവവൈദികന് ഇടവക കുടുംബത്തിന്റെ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
മാതൃദീപ്തി കാഞ്ഞിരപ്പള്ളി ഫോറോന മത്സരങ്ങളിൽ (10.12 22) Ist runner up ആയ ചിറക്കടവ് താമരക്കുന്ന് ടീം.
ജനുവരി 18.ബുധൻ മുതൽ ജനുവരി 22 ഞായർ വരെഇടവകയുടെ നവീകരണ ധ്യാനം നടത്തപ്പെടുന്നു. സമയം: എല്ലാ ദിവസവും വൈകുന്നേരം 05 pm. മുതൽ 09 pm. വരെ. നയിക്കുന്നത് :- ഫാ. ബോസ് ക്കോ ഞാളിയത്ത് (Order of.Carmelites).
നമ്മുടെ ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ മാർ അപ്രേമിന്റെയും പരി. കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാൾ ഭക്തിപൂർവം ആഘോഷിക്കുന്നു.