2024 ഒക്ടോബർ 25 വെള്ളി മുതൽ 2024 നവംബർ 03 ഞായർ വരെ
സ്നേഹമുള്ളവരെ
മാർട്ടിൻ ഡി പോറസ് 1579 ൽ ലീമ നഗരത്തിൽ ഡോൺജുവാൻ ഡി പോറസിന്റെയും അന്നാ വെലാസിന്റെയും മകനായി ജനിച്ചു. ചെറുപ്പം മുതൽ പ്രാർത്ഥനയിലും നല്ല വായനയിലും അതീവ ശ്രദ്ധാലുവായിരുന്ന മാർട്ടിൻ, 15-ാമത്തെ വയസ്സിൽ ഡോമിനിക്കൻ സഭയിൽ ചേർന്നു. പകൽ രോഗികളെ ജാതി മതഭേദമില്ലാതെ ശുശ്രൂഷിച്ചിരുന്ന മാർട്ടിൻ, രാത്രിയിൽ പ്രാർത്ഥനയിലും പ്രായ ശ്ചിത്തത്തിലുമാണ് ചെലവഴിച്ചത്.
‘ഉപവിയുടെ മാർട്ടിൻ’ എന്നാണ് ജനങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത്. 60-ാം വയസ്സിൽ മാർട്ടിൻ സ്വർഗ്ഗത്തിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1962-ൽ വി. ജോൺ 23-ാം മാർപാപ്പ മാർട്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. വിശുദ്ധന്റെ മാദ്ധ്യസ്ഥ്യം വഴി ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും ലഭിച്ച അനുഗ്ര ഹങ്ങൾക്ക് നന്ദി പറയുവാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ഫാ. റെജി മാത്യു വയലുങ്കൽ
2024 ഒക്ടോബർ 25 വെള്ളി
- 05.50 am കൊടിയേറ്റ്, ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന റവ. ഫാ. റെജി മാത്യു വയലുങ്കൽ (വികാരി)
- 04.15 pm ആഘോഷമായ പരിശുദ്ധ കുർബാന
2024 ഒക്ടോബർ 26 ശനി
- 06.00 am പരിശുദ്ധ കുർബാന, നൊവേന
- 04.15 pm ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന
2024 ഒക്ടോബർ 27 ഞായർ
- 05.30 am ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന
- 07.15 am പരിശുദ്ധ കുർബാന (പള്ളിയിൽ)
- 09.45 am പരിശുദ്ധ കുർബാന (പള്ളിയിൽ)
- 04.15 pm ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന
2024 ഒക്ടോബർ 28 തിങ്കൾ മുതൽ നവംബർ 01 വെള്ളിവരെ
- 06.00 am പരിശുദ്ധ കുർബാന, നൊവേന
- 04.15 pm ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന
2024 നവംബർ 02 ശനി
- 06.00 am പരിശുദ്ധ കുർബാന, നൊവേന
- 03.15 pm ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന
- 05.15 pm പ്രദക്ഷിണം – ഇടവകദൈവാലയത്തിലേയ്ക്ക്
- സ്നേഹവിരുന്ന്
2024 നവംബർ 03 ഞായർ
- 05.30 am പരിശുദ്ധ കുർബാന (കപ്പേളയിൽ)
- 07.15 am പരിശുദ്ധ കുർബാന (പള്ളിയിൽ)
- 09.45 am ആഘോഷമായ പരിശുദ്ധ കുർബാന (പള്ളിയിൽ)
- 04.15 pm ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ് (കപ്പേളയിൽ)
കൊടിയിറക്ക്