സെൻറ് പയസ് കർമ്മലമഠം

താമരക്കുന്നു പള്ളി വികാരിയായിരുന്ന ബ. ജോൺ കുന്നപ്പള്ളിലച്ചനും ഈ ഇടവകയിൽ ഒരു കർമ്മലീത്താ മഠം ഉണ്ടാകണമെന്നും ആഗ്രഹമുണ്ടായിരുന്നു. ഈ ആഗ്രഹമനുസരിച്ചു സ്ക്കൂളിനോടു ചേർന്നു കിടന്നിരുന്ന പള്ളിവക മുക്കാൽ ഏക്കർ റബ്ബർ തോട്ടവും 1500 രൂപയും സംഭാവനയായി നൽകുവാനും എൽ. പി. സ്കൂളിൽ രണ്ടു സിസ്റേറ്സിനെ നിയമിക്കുവാനും പള്ളിയോഗം തീരുമാനിച്ചു. ഈ വിവരം നെടുങ്കുന്നം മഠത്തിലെ സുപ്പീരിയർ ആയിരുന്ന ബി. സി. മറിയം ത്രേസ്യാമ്മയെ അറിയിച്ചു. മദറും സി. ജൽത്രുദും സി. സെലിൻ കടക്കുഴയും കൂടി വന്നു. അന്വേഷണം നടത്തിയശേഷം അഭിവന്ദ്യ കാവുകാട്ടു പിതാവിന്റെ അനുവാദം വാങ്ങി. 1954 ജൂൺ 6-ാം തീയതി എൽ. പി. സ്കൂളിന്റെ 2 മുറികൾ അന്നത്തെ വികാരിയായിരുന്ന ബ. ലൂക്കാച്ചൻ മണിയങ്ങാട്ട് വെഞ്ചരിച്ചു. 6 സിസ്റ്റേഴ്സ് അവിടെ താമസം തുടങ്ങി. വെഞ്ചരി കർമ്മത്തിൽ നാട്ടുകാരും കാഞ്ഞിരപ്പള്ളി നെടുങ്കുന്നം മഠാംഗങ്ങളും സംബന്ധിച്ചു. മാത്തിനും സെൻറ് പയസ് എന്നു നാമകരണം ചെയ്തു. പിറ്റേദിവസം സി. ജൽത്രുദും, സി. പൗളിൻ (Chy. ) എന്നിവർ സ്കൂളിൽ ജോലി ആരംഭിച്ചു. മഠം സ്ഥാപനം മുതൽ 3 വഷത്തേയ്ക്ക് സി. ജൽത്രുദും ആണ് മഠത്തിന്റെ ഭരണം നിർവ്വഹിച്ചത്. സി. തർസിസാ, സി. ഹിൽദാ, സി. എവുസേവിയ, സി. ബോർജിയ എന്നിവർ സ്ഥിരഅംഗങ്ങൾ ആയി. 1955 മാർച്ച് 9 ന് അവരുടെ പത്രമേനി കൊടുത്ത് ചിറ്റാറിന്റെ കിഴക്കേക്കരയിൽ 2 ഏക്കർ സ്ഥലം വാങ്ങുകയും ചെയ്തു. 1956 ജനുവരി 2നു ചങ്ങനാശ്ശേരി ആർച്ചുബിഷപ്പായിരുന്ന അഭിവന്ദ്യ മാർ ആൻറണി പടിയറ പിതാവ് മഠത്തിന്റെ ശിലാസ്ഥാപനം നടത്തി. ഇടവകക്കാരുടെ അത്യുത്സാഹത്തിന്റെയും നിസ്വാർത്ഥമായ പരിശ്രമത്തിന്റെയും ഫലമായി മഠത്തിന്റെ പണിവേഗം പൂർത്തിയായി. 1958 മെയ് 25 ബഹു. എബ്രാഹം തെക്കേമുറിയിലച്ചൻ ആശീർവാദകർമ്മം നിർവ്വഹിക്കുകയും പുതിയ കപ്പേളയിൽ ബ. ജോൺ കുന്നപ്പള്ളിലച്ചൻ ആദ്യമായി ദിവ്യബലി അർപ്പിക്കുകയും ചെയ്തു. അങ്ങനെ സഹോദരിമാർ പുതിയ മഠത്തിൽ താമസം ആരംഭിച്ചു.

1967 – ൽ ചിറക്കടവ് താമരക്കുന്നു പള്ളിയുടെ പ്ലാറ്റിനം ജൂബിലി സ്മാരകമായി നമ്മുടെ മഠത്തോടനുബന്ധിച്ച് ഒരു ബാലികാഭവൻ പണിയുവാൻ പള്ളിയോഗം തീരുമാനിച്ചു. 1968 ഏപ്രിൽ 28 ന് ബ. സിറിയക് കോട്ടയരികിൽ അച്ചൻ ബാലികാഭവൻ ശിലാസ്ഥാപനം നിർവ്വഹിച്ചു. പണി പൂർത്തിയായതോടെ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ബാലികാഭവൻ പ്രവർത്തിച്ചു തുടങ്ങി.

1979 മെയ് 28നു മഠത്തിന്റെ രജത ജൂബിലി സമുചിതമായി ആഘോഷിക്കുകയും ജൂബിലി സ്മാരകമായി ഒരു നേഴ്സറി സ്കൂളും സോഷ്യൽ സെൻററും ആരംഭിച്ചു. സോഷ്യൽ സെൻററിൽ ടൈപ്പ്റൈറ്റിംഗ് തയ്യൽ എന്നിവയ്ക്ക് പരിശീലനം നൽകി വന്നിരുന്നു.

1982ൽ മാർ എഫ്രേം മെഡിക്കൽ സെൻറർ എന്ന പേരിൽ നമ്മുടെ ആശുപത്രി ആരംഭിച്ചു. സിസ്റ്റേഴ്സ് ഇവിടെ നിന്നും ദിവസവും ആശുപത്രിയിൽ പോയി സേവനം ചെയ്യുകയായിരുന്നു. ഇതു ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കിയ സഭാധികാരികൾ ആശുപത്രിയോടനുബന്ധി ഒരു ഭവനം പണികഴിപ്പിച്ച് 1986 ഫെബ്രുവരി 11 നും വെഞ്ചരിച്ചു. ആശുപത്രി ജോലിക്കാരായ സിസ്റ്റേഴ്സ് അവിടേയ്ക്കു താമസം മാറി.

നമ്മുടെ ബാലികാഭവനിൽ 30 കുട്ടി കൾക്കു താമസിക്കുന്നതിനുവേണ്ട സൗകര്യം കുറവായതിനാൽ നിർമ്മാണ ചുമതല പ്രൊവിൻസ് ഏറ്റെടുത്ത് പുതിയ കെട്ടിടം പണിതു. 1991 ഒക്ടോബർ 5-ന് അഭിവന്ദ്യ മാർ മാത്യു വട്ടക്കുഴി പിതാവ് അതിന്റെ ആശീർവ്വാദകർമ്മം നിർവ്വഹിച്ചു അന്നുതന്നെ അവിടെ താമസം ആരംഭിച്ചു.

മാർ അപ്രേം കർമ്മലമഠം

മാർ അപ്രേം മെഡിക്കൽ സെന്ററിൽ സേവനമനുഷ്ഠിച്ചിരുന്ന സിസ്റ്റേഴ്സ് ഇവിടെയുള്ള പയസ് x മഠത്തിലാണ് അഞ്ചുവർഷത്തോളം താമസിച്ചിരുന്നത്. അവരുടെ സൗകര്യത്തിനും സേവനത്തിന്റെ പ്രവർത്തനക്ഷമതയ്ക്കുമായി ആശുപത്രിയോടനുബന്ധിച്ച് മാർ അപ്രേം കർമ്മലമഠം പണിതീർത്തു. 1987 ഫെബ്രുവരി 11 വികാരി റവ. ഫാ. മാത്യു കുഴിവേലി അതിൻറ ആശീർവ്വാദകർമ്മം നിർവഹിച്ചു. താമസിയാതെ സിസ്റ് താമസം തുടങ്ങി.

ആഴ്ചതോറും ആശുപത്രിയിൽ സേവനം ചെയ്യുന്നവരും രോഗികൾക്കും പങ്കെടുക്കാവുന്ന വിധത്തിൽ ആശുപത്രി ചാപ്പലിൽ ദിവ്യബലി അപ്പിക്കുന്നുണ്ട്. എല്ലാ ദിവസവും ഭക്തിഗാനങ്ങൾ കേൾക്കുന്നതി നും സമൂഹജപമാലയിൽ സംബന്ധിക്കുന്നതിനും അവർക്കു സൗകര്യം കൊടുക്കുന്നത് കൂടാതെ ആഴ്ചതോറും പ്രാർത്ഥന യോഗവും നടത്തുന്നുണ്ട് മദ്യപാനചികിത്സ കഴിഞ്ഞുപോയവർക്കായി തുടർപ്രവർത്തനങ്ങൾ പരിപാടികളും സിസ്റ്റർ കാർമലിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. മാത്രമല്ല ഭാവന സന്ദർശനം നടത്തിയും സംഘടനകൾ പ്രവർത്തിചും ഇടവകയിലെ അജപാലന ശുശ്രൂഷയിൽ സിസ്റ്റേഴ്സ് പങ്കെടുക്കുന്നു.

അവലംബം – ശതാബ്ദിസ്മരണിക 1892-1992