പ്രകൃതിരമണീയവും ഫലഭൂയിഷ്ഠവുമായ ചിറക്കടവുപ്രദേശത്ത് കുടിയേറിപാർത്ത നമ്മുടെ പൂർവ്വികർക്കും ആത്മീയാവശ്യങ്ങൾ നിറവേറ്റുക എന്നത് ഒരു പ്രശ്നമായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ വിശുദ്ധ ദുമ്മിനീങ്കോസിന്റെ നാമത്തിലുള്ള ദൈവാലയമായിരുന്നു ഇവരുടെ മാതൃദൈവാലയം (ഇന്നത്തെ കത്തീഡ്രൽ. യാത്രാസൗകര്യങ്ങൾ ഒട്ടും തന്നെ ഇല്ലായിരുന്ന അന്ന് ആത്മീയാവശ്യങ്ങൾ നിറവേറുവാൻ കാഞ്ഞിരപ്പള്ളിയിൽ എത്തുക നന്നേ ദുഷ്കരമായിരുന്നു. ഈ സാഹചര്യത്തിൽ ഇവിടെ ഒരു ദൈവാലയം അവരുടെ സ്വപ്നമായി ഉയർന്നുവന്നു. അടങ്ങാത്ത ആത്മദാഹവും വിശ്വാസതീക്ഷണതയും പ്രതികൂലങ്ങളോടു പോരാടുവാനും ത്യാഗത്തിന്റെ പടവുകൾ ചവിട്ടുവാനും പ്രേരകശക്തിയായി മാറി. ഒടുവിൽ ആ വലിയ സ്വപ്നം സാക്ഷാത്കൃതമായി – ‘താമരപൂത്തകുന്നിൽ’ ദൈവമഹത്വത്തിൻറെ, പരിശുദ്ധിയുടെയും ശ്വേതമലർ വിരിഞ്ഞു – താമരക്കുന്നുപള്ളി.

ദൈവാലയ നിർമ്മാണത്തിനുള സ്ഥലം

അതിപുരാതനകാലം മുതൽ ദൈവാലയങ്ങൾക്ക് കേന്ദ്രസ്ഥാനീയമായ പരിഗണനയാണ് സമൂഹം നല്കിപോന്നതു്. ഈ പരിഗണനയുടെയും ദൈവാലയങ്ങൾക്കും അവർ കല്പിച്ചുപോന്ന പരിശുദ്ധിയുടെയും ഫലമായിട്ടാവാം ദൈവാലയനിർമ്മാണത്തിന് ഉയർന്ന പ്രദേശങ്ങൾ തിരഞ്ഞെടുത്തിരുന്നത്. അത്യുന്നതനായ ദൈവത്തിനു പണികഴിപ്പിക്കുന്ന ആലയം ഭൂമിയിൽ ഉയർന്ന സ്ഥാനത്തായിരിക്കണമെന്ന ചിന്ത കേവലം മാനുഷികമായിരുന്നെങ്കിലും, സ്രഷ്ടാവിനോടുള്ള ഭക്ത്യാദരവുകളും വിധേയത്വവും ഈ ചിന്തയ്ക്ക് പിന്നിൽ ഉണ്ടെന്നുള്ളത് നിസ്തർക്കമാണ്. ഈദൃശചിന്തകളും മനോഭാവങ്ങളുമായിരിക്കാം ദൈവാലയനിർമ്മാണത്തിന് മനോഹരമായ ഈ കുന്നും തിരഞെടുക്കുവാൻ നമ്മുടെ പൂർവ്വികരെയും പ്രേരിപ്പിച്ചത്.

നാട്ടിലെ ഒരു വലിയ ജന്മി ആയിരുന്ന മാലമല ഗോവിന്ദകൈമൾ നാരായണകൈമൾ എന്ന ആളിന്റെ കൈവശത്തിലായിരുന്നു അന്നു ഈ കുന്നും സമീപപ്രദേശങ്ങളും. വർണ്ണവർഗ്ഗവ്യത്യാസം നിലവിലിരുന്ന കാലമായിരുന്നെങ്കിലും നസ്രാണികളായ നമ്മുടെ പൂർവ്വികരുടെ ഇംഗിതം അറിഞ്ഞ അദ്ദേഹം യാതൊരു പ്രതിഫലവും കൂടാതെ ഈ സ്ഥലം ദേവാലയനിർമ്മാണത്തിനായി വിട്ടുകൊടുക്കുകയാണുണ്ടായതെന്നും വാമൊഴിയും വരമൊഴിയും വ്യക്തമാക്കുന്നുണ്ട്. ചിറക്കടവ് പ്രദേശത്തെ, ജാതിമതഭേദമന്യേ സുവിശേ അറിയിക്കുവാനും അതുവഴി രക്ഷയിലേക്കുനയിക്കുവാനും ഉള്ള ദൈവഹിതത്തിൻറ് വെളിപ്പെടുത്തൽ അല്ലായിരുന്നോ വിജാതിയനായ ആ മനുഷ്യനിലൂടെ നിറവേറ്റപ്പെട്ടത്.

ദൈവാലയത്തിന്റെ ആരംഭം

കൊല്ലവർഷം 1066 ൽ ചിറക്കടവ് താമരക്കുപള്ളിയുടെ പണി പൂർത്തിയായതായി ശ്രീ കല്ലറയ്ക്കൽ കുരുവിളകുഞ്ഞു വർക്കി എഴുതിയ ‘കാഞ്ഞിരപ്പള്ളി ദേശ ചരിത്രം’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൊ.വ. 1066 നു സമമായ ക്രി. വർഷം 1891 ആണ്. എന്നാൽ നമ്മുടെ പള്ളിയിൽ എഴുതി സൂക്ഷിച്ചിരിക്കുന്ന പഴയയോഗ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു് 1892 മാർച്ച് 16-ാം തീയതി ദൈവാലയം ആരംഭിച്ച് പ്രഥമദിവ്യബലി അർപ്പിച്ചു എന്നാണ്. നമ്മെ സംബന്ധിച്ചിടത്തോളം ഈ കണക്കാണ് താമര ഒന്നുപള്ളിയുടെ ജന്മദിനമായി പരിഗണനീയമായിട്ടുള്ളത്. നമ്മുടെ മാതൃദൈവാലയത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നല്കുകയോ, കായികാദ്ധ്വനം നല്ക ചെയ്തത് ആരുടെയും പേരുവിവര ങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ഒരു രേഖയും ഇന്ന് അവശേഷിക്കുന്നില്ല എങ്കിലും ബഹുമാനപ്പെട്ട വെട്ടിക്കാട്ട് സ്റ്റാനിസ്ലാവോസ് അച്ഛനെ താമസിക്കുന്ന പള്ളിയുടെ സ്ഥാപകനായി ഈ ഇടവകക്കാർ ആദരിച്ചു പോരുന്നു.

ആദ്യകാല ഇടയന്മാർ

ദേവാലയത്തിന് ആരംഭം മുതൽ 1894 വരെയുള്ള രണ്ടു വർഷക്കാലം ഇവിടെ സേവനമനുഷ്ഠിച്ച ബഹുമാനപ്പെട്ട വെട്ടിക്കാട്ട് സ്റ്റാനിസ്ലാവോസ് അച്ഛനാണ് താമരയ്ക്കുനിൻറെ പ്രഥമ ഇടയൻ. കാഞ്ഞിരപ്പള്ളിയിലെ അസിസ്തന്തി എന്ന പേരിലായിരുന്നു അദ്ദേഹം ഇവിടെ സേവനം അനുഷ്ഠിച്ചത്. ഇതിൽനിന്നും കാഞ്ഞിരപ്പള്ളിപള്ളിയുടെ കുരിശുപള്ളി ആയിട്ടാണ് താമരകുന്നപള്ളി സ്ഥാപിതമായതെന്നും ദൈവാലയശുശ്രൂഷയ്ക്കായി ബഹു. വെട്ടിക്കാട്ടച്ചനെ കാഞ്ഞിരപ്പള്ളിയിൽ നിന്നും നിയോഗിച്ചിരുന്നതാണ അനുമാനിക്കാവുന്നതാണു്. (തുടന്നു കാണുന്ന രേഖകൾ ഇതു വ്യക്തമാക്കുന്നുണ്ട്.)

‘പരിശുദ്ധാത്മാവിന്റെ വീണ’ എന്നു വിശേഷിപ്പിക്കുന്ന സുറിയാനിഭാഷാ പണ്ഡിതനും ഗായകമഹാകവിയുമായിരുന്ന വി. അപ്രേമിനെ ദൈവാലയ മദ്ധ്യസ്ഥനായി തെരഞ്ഞെടുത്തതും, വിശുദ്ധൻ്റെ കലാസുഭഗമായ പ്രതിമ സമ്പാദിച്ചതും ബഹു. വെട്ടിക്കാട്ടച്ചനാണെന്നും അനുമാനിച്ചുപോരുന്നു.

ബഹു. സ്റ്റനിസ്ലാവോസ് അച്ചനുശേഷം താമരക്കുന്നിന്റെ ഇടയസ്ഥാനം ലഭിചതും കാഞ്ഞിരപ്പള്ളി സ്വദേശിയായ ബഹു. പുത്തൻപുരയിൽ കുഞ്ഞുതൊമ്മาകത്തനാർക്കായിരുന്നു. 1894-1896 കാല ഘട്ടം അദ്ദേഹത്തിന്റെ സേവനകാലമായി കാണുന്നു.

പിന്നീട് ബഹു. മാളിയേക്കൽ മത്തായിഅച്ചൻ പള്ളിയുടെ ഭരണസാരഥ്യം ഏറെറടുത്തു. 1896 മുതൽ 1899 വരെയുള്ള മൂന്നു വർഷക്കാലം ഇടയനായി സേവനം അനുഷ്ഠിച്ച ഇദ്ദേതാമരക്കുന്നിന്റെ ഹത്തിന്റെപ്രവർത്തനങ്ങൾ താമരക്കുനിനെ ഒരു ഇടവകയായി ഉയർത്തപ്പെവാൻ കാരണമായി.

അതിർത്തി തർക്കം

ബഹുമാനപ്പെട്ട മാളിയേക്കലച്ചൻ താമരക്കുന്നിന്റെ ഭരണച്ചുമതല ഏറെറടുത്ത് അധികം താമസിയാതെതന്നെ കാ ഞ്ഞിരപ്പള്ളിയിൽ നിന്നും ഇടവക പിരിയുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇതോടെ തലപ്പള്ളിക്കാരും കുരിശുപള്ളി ക്കാരുമായി അതിരു സംബന്ധിച്ച തർക്കങ്ങളും അതിനെചൊല്ലി പരാതികളും, മേൽപ്പരാതികളും ഉണ്ടായിട്ടുള്ളതായി പല രേഖകളും വ്യക്തമാക്കുന്നുണ്ട്. 1897 ധനുമാസം 20-ാം തീയതി കാഞ്ഞിരപ്പള്ളി ഇടവക വികാരിയും ഇടവകക്കാരായ കരിപാപ്പറമ്പിൽ ദേവസ്യാ തൊമ്മനും പുത്തൻ പുരയ്ക്കൽ ഈപ്പൻ കുഞ്ഞാക്കോയും കല്ലറക്കൽ മത്തായി വർക്കിയും കക്ഷിചേരുന്നു ബഹു. മാക്കിൽ മെത്രാൻ ബോധിപ്പിച്ച പരാതിയിൽ ഇതു സംബന്ധിച്ച് വിവരങ്ങളും പരാമർശിച്ചിട്ടുണ്ട്.

ഇടവകപ്പള്ളിയായി ഉയർത്തപ്പെടുന്നു

1899 ഇടവം 2-ാം തീയതി താമരക്കുന്നു കുരിശുപള്ളിയെ ഇടവകപ്പള്ളിയായി പ്രഖ്യാപിച്ചുകൊണ്ട് ബഹു. മാക്കിൽ മെത്രാൻ കല്പന പുറപ്പെടുവിച്ചു (ക.ന. 271).

പ്രാഥമിക വികാരി

താമരക്കുന്നു കുരിശുപള്ളിയെ ഇടവക പഥിയുടെ പദവിയിലേയ്ക്ക് ഉയർത്തി കൊണ്ട് ബഹു. മാക്കിൽ മെത്രാൻ പുറപ്പെടുവിച്ച കല്പന ഉപസംഹരിക്കുന്നത് പള്ളിയിലെ അസിസ്റ്റേന്തിയെ വികാരിയായി നിയമിച്ചുകൊണ്ടാണ് ഈ കല്പനയുടെ വെളിച്ചത്തിൽ അന്നു താമരക്കുന്നിന്റെ ഭരണച്ചുമതല വഹിച്ചിരുന്ന ബഹു. മാളിയേക്കൽ മത്തായി അച്ചനാണ് ഇടവകയുടെ പ്രഥമ വികാരി. എന്നാൽ താമരക്കുന്നു പള്ളിയുടെ വികാരിയായി ആദ്യം പേരുപറഞ്ഞ് സംബോധന കാണുന്നത് ബഹുമാനപ്പെട്ട ചക്കുളത്ത് മത്തായി അച്ഛനെയാണ്.

പുത്തൻ കൈക്കാരന്മാർ

ഇടവക തിരിഞ്ഞ് ഒരു മാസത്തിനു ശേഷം അതായത് 1899 മിഥുനം 12-ാം തീയതി കുളവട്ടത്തിൽ തോമ്മാ തൊമ്മിയും കുന്നപ്പള്ളിൽ പുത്തൻ ചാക്കോ മാത്തനും കൈക്കാരന്മാരായി നിയമിതരായി. (കല്പന നമ്പർ 395).

ഇടവക ഉണരുന്നു

താമരക്കുന്നിനും ഇടവക പദത്തിൻ്റെ അംഗീകാരം ലഭിച്ചതിനുശേഷം, തനതായ പ്രവർത്തനങ്ങൾക്കു രൂപം നൽകി കർമ്മവീഥിയിലേയ്ക്ക് കടക്കുവാൻ അധികനാൾ വേണ്ടിവന്നില്ല. 1900 ത്തോടെ ഇടവകപ്രവർത്തനങ്ങൾ സജീവമായി. നി ലവിലുണ്ടായിരുന്ന ‘വെട്ടിക്കെട്ടും’ ദൈവാ ലയംപൊളിച്ച് പുതിയ പള്ളി പണിയുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ബഹുമാനപ്പെട്ട തേവാരിൽ കുര്യാക്കോസ്ച്ചൻ ആയിരുന്നു ആ കാലത്തും വികാരി സ്ഥാനം അലങ്കരിച്ചിരുന്നതു്. 1900 മാണ്ടു മുതൽ പള്ളിവികാരിക്ക് 8 രൂപാ ശമ്പളത്തിനു പുറമെ ഒരു കുപ്പി വെളി ച്ചെണ്ണയും 15 തേങ്ങായും കൊടുക്കുവാൻ തീരുമാനിച്ചതായും, പള്ളി പണിയുടെ മേൽനോട്ടം വഹിക്കുവാൻ പ്രതിമാസം മൂന്നു രൂപാ ശമ്പളത്തിൽ ഒരാളെ നിയമി ക്കുവാൻ തീരുമാനമെടുത്തതായും ആ കാലത്തെ രേഖകളിൽ കാണുന്നുണ്ട്. ബഹുമാനപ്പെട്ട തേവാരിലച്ചൻ 1909 ഇടവക ഭരിച്ചു.

തിരുനാളുകൾ

1897 ൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആരംഭിച്ചു. മിഥുനം 15-ാം തീയതിതോറും ആഘോഷിച്ചു വന്നിരുന്ന വിശുദ്ധ അപ്രേമിന്റെ തിരുനാൾ 1900 മുതൽ മേടം മൂന്നാം ഞായറാഴ്ചത്തേക്കു മാറ്റി. 1917 . മുതൽ കന്നിമാസം ഒന്നാം ഞായറാഴ്ച വ്യാകുലമാതാവിന്റെ തിരുനാൾ ആഘോഷിച്ചു പോരുന്നു.

ഇടവക വളരുന്നു

ദൈവാലയ നിർമ്മാണം ഏതാണ്ട പൂർത്തിയായതോടെ ചിറക്കടവിലെ കുട്ടികൾ വിദ്യാഭ്യാസം ചെയ്യുന്നതിനും ഇവിടെ ഒരു L. P. സ്കൂൾ ആരംഭിക്കുവാൻ തീരുമാനിക്കുകയും 1908-ൽ ഒന്നാം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. 1912 ആയപ്പോഴേയ്ക്കും നാലു ക്ലാസ്സുകൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കി.

1922 ഏപ്രിൽ 30 -ാം തീയതി പള്ളിമുറിയുടെ പണി പൂർത്തിയായി 1927 ഏപ്രിൽ മൂന്നാം തീയതി ഇംഗ്ളീഷ് സ്കൂളിന്റെ പണി പൂർത്തിയാക്കി ക്ലാസ്സ് ആരംഭിച്ചു. മദുബഹായും പുതുക്കിപ്പണിതു. 1944ൽ പള്ളിയോടു ചേർന്ന് ലൂർദ് ഗ്രോട്ടോ പണി കഴിപ്പിച്ചു. 1945 ൽ പള്ളിയുടെ മുഖവാരം പൊളിച്ചു പണികഴിപ്പിച്ചു.

ഇടവക സമൂഹം വളർന്നതോടെ കുരിശുപള്ളികൾ ആവശ്യമായിവന്നു. വാളകയം, പടനിലം, പരുന്തന്മല എന്നീ പ്രദേശങ്ങളിൽ ഓരോ കുരിശുപള്ളികൾ യഥാകാലം സ്ഥാപിതമായി.

1989 നെ അവിസ്മരണീയമാക്കി കൊണ്ട് ചിറക്കടവിന്റെ ചരിത്രത്തിൽ കനകലിപികളിൽ വിരചിതമായ സംഭവമാണ് സെൻറ് ഇഫ്രേംസ് ഹൈസ്കൂളിലെ ആരംഭം. 1927 നു ശേഷം നീണ്ട 52 വർഷക്കാലം നിദ്രയിൽ ആണ്ടുകിടന്ന ഇടവകസമൂഹത്തെ തട്ടി ഉണർത്തിയത്. ബഹുമാനപ്പെട്ട നിരപ്പേൽ അച്ഛനായിരുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടി പണി കഴിപ്പിച്ചിട്ടുള്ള ഹൈസ്ക്കൂൾ കെട്ടിടവും, ഓഡിറോറിയവും, വിശാലമായ സ്റ്റേഡിയവും അദ്ദേഹത്തിന്റെ കർമ്മശേഷിയുടെയും പുരോഗമനവീക്ഷണത്തിന്റേയും തെളിവുകളാണ്.

ചിറക്കടവ്പള്ളി താമരകുന്ന് പള്ളിയായ കഥ

ചിറക്കടവ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് താമരകുന്ന് എന്ന പേര് വരാൻ ഉണ്ടാവുന്ന സാഹചര്യം വിവരിക്കുക രസകരമാണ്.

പള്ളി പണിക്കുവേണ്ടി പാറ പൊട്ടിച്ചപ്പോഴുണ്ടായ കുഴികളിൽ വെള്ളം നിറഞ്ഞു കിടന്നിരുന്നു. ആ കുഴികളിൽ വികാരിയച്ചൻ താമരയും ആമ്പലും വളർത്തി നോക്കി. അഭിവന്ദ്യ മാക്കി മെത്രാൻ ദൈവാലയ വെഞ്ചരിപ്പിനായിവന്നപ്പോൾ, ഈ കുഴികളിൽ താമരവളർന്നു പുഷ്പിച്ചു നില്ക്കുന്നതു കാണുവാനിടയായി. കുന്നിൻ മുകളിൽ താമരകണ്ട് അദ്ദേഹത്തിന് അത്ഭുതവും സന്തോഷവും തോന്നി. താമര വളരുന്ന കുന്നയതുകൊണ്ട് നമുക്കും താമരക്കുന്നു എന്നും പേരിടാം എന്നു പറഞ്ഞ അദ്ദേഹം തന്നെയാണ് ഈ സ്ഥലത്തിനു താമരക്കുന്നു എന്നു പേരിട്ടതെന്നും അങ്ങനെയാണ് ചിറക്കടവ് പള്ളി താമരക്കുന്നു പള്ളിയായതെന്നും പഴമക്കാർ പറയുന്നു.

ചരിത്രത്തിന്റെ നാഴികക്കല്ലുകൾ

ചിറക്കടവ് താമരക്കുന്നുപള്ളി ഇടവകയുടെ 106 കൊല്ലത്തെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളും അവയുടെ കാലവും അന്ന് ഇടവകയ്ക്ക് നേതൃത്വം നൽകിയിരുന്ന ബഹു വൈദികരുടെ പേരും ഈ നാഴികകല്ലുകളിൽ കാണാവുന്നതാണ്. എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളും ഇതിൽ ഉൾപ്പെടുത്തുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എങ്കിലും ലിസ്റ്റ് പൂർണ്ണമാണെന്ന് അവകാശപ്പെടുന്നില്ല.

1891 ചിറക്കടവിൽ ഒരു പള്ളി പണിയുന്നതിനുള്ള അനുവാദം രൂപതയിൽനിന്നും ലഭിച്ചു. കാഞ്ഞിരപ്പള്ളി പള്ളിയുടെ അസി വികാരിയായിരുന്ന ഫാ. മത്തായി മാളിയേലിനായിരുന്നു അന്ന് ഈ ഇടവകയുടെ ചാർജ്ജ്.

1892 ഫാ. ജി. സ്തനിസ്ലാവോസ് വെട്ടിക്കാട്ട് കാഞ്ഞിരപ്പള്ളി പള്ളിയുടെ അസി. വികാ രിയായിരിക്കുമ്പോൾ ഇവിടുത്തെ പള്ളി പണിയിച്ചു. 1892 കുംഭം 16-ാം തീയതി പള്ളി ആരംഭിച്ച് പ്രഥമദിവ്യബലി അർപ്പിച്ചു. 1892-94 വരെ സ്തനിസ്ലാവോസ് അച്ചനായിരുന്നു ഈ പള്ളിയുടെ ചാർജ്ജ്.

1897 മകരം 11 ആദ്യത്തെ ഇടവക പൊതുയോഗം.

1899 ചിറക്കടവ് പള്ളി ഇടവകപള്ളിയായി ഉയർത്തപ്പെട്ടു. ഇവിടെ ചാർജ്ജു വഹിച്ചിരിന്ന കാഞ്ഞിരപ്പള്ളി പള്ളിയുടെ അസി. വികാരിമാരെ ഇവിടുത്തെ സേവനത്തിൽനിന്നും വിടർത്തി ഇടവകയ്ക്ക് സ്വന്തമായി ഒരു വികാരിയെ നിയമിച്ചു. ആദ്യത്തെ വികാരി ചക്കൻകുളത്തു മത്തായി കത്തനാർ ആദ്യത്തെ കൈക്കാരന്മാർ കുളവട്ടത്തിൽ തോമ്മാ തൊമ്മി, കുന്നപ്പള്ളി ചാക്കോ മാത്തൻ.

1900 തേവാരിൽ ബ. കുര്യാക്കോസ് അച്ചൻ വികാരിയായിരിക്കുമ്പോൾ പൊളിച്ചുമാറ്റിയ പള്ളിയുടെ ആദ്യത്തെ പണികൾ ആരംഭിച്ചു.
മിഥുനം 15-ാം തീയതി ആഘോഷിച്ചിരുന്ന വി. അപ്രേമിന്റെ തിരുനാൾ മേടം മൂന്നാം ഞായറിലേയ്ക്കു മാറ്റി.

പള്ളിമുറ്റത്ത് നേരത്തെ ഉണ്ടായിരുന്ന ആശാൻ കളരിക്കു പുറമേ ഒരു കളരി കൂടി ആരംഭിക്കുവാൻ തീരുമാനിച്ചു.

പള്ളി പണിയുടെ മേൽനോട്ടം വഹിക്കുവാൻ പ്രതിമാസം മൂന്നുരൂപാ ശമ്പള ത്തിൽ ഒരാളെ നിയമിച്ചു.

വികാരിക്ക് പ്രതിമാസം 8 രൂപാ അലവൻസിനു പുറമെ ഒരു കുപ്പി വെളിച്ചെണ്ണയും പതിനഞ്ചു നാളികേരവും നൽകുവാൻ തീരുമാനം.

1905 വിശ്വാസികളുടെ എണ്ണം വർദ്ധിക്കുക യാൽ ഞായറാഴ്ച ദിവസങ്ങളിൽ രണ്ടു കുർബാന ചൊല്ലുന്നതിനുള്ള അനുവാദം വികാരി ഫാ. മത്തായി പാറേമ്മാക്കലിന് ലഭിച്ചു.

1908 പ്രൈമറി സ്കൂളിൽ 1-ാം ക്ലാസ്സ് ആരംഭിച്ചു.

1913 പള്ളിമുറിയുടെ പണി ആരംഭിച്ചു. (വികാരി ഫാ. ജേക്കബ് വെള്ളരിങ്ങോട്ട്). 13-10-1913 പതിമൂന്നുമണി ആരാധന ആരംഭിച്ചു.

1917 പരി. വ്യാകുലമാതാവിന്റെ തിരുനാൾ ആരംഭിച്ചു. (വികാരി ഫാ. തോമസ്സ് ചക്കാലയ്ക്കൽ)

1919 മാർച്ച് താമരക്കുന്നു പള്ളിക്ക് ആദ്യമായി ഒരു അസി. വികാരിയെ നിയമിച്ചു. ആദ്യത്തെ അസി. വികാരി പടിഞ്ഞാറേക്കര മത്തായി.

1922 ഏപ്രിൽ 30 കുരിശുംമൂട്ടിൽ ചാണ്ടിക്കത്തനാർ വികാരിയായിരിക്കുമ്പോൾ പള്ളിമുറി പണി പൂർത്തിയായി വെഞ്ചരിപ്പു നടന്നു.

1923 ഒക്ടോബർ 15 താമരക്കുന്നുപള്ളിയുടെ കുരിശുപള്ളിയായിരുന്ന പഴയിടം പള്ളി ഇടവകപള്ളിയായി.

1923 മാർച്ച് 11  വെള്ളിക്കുരിശ് നിർമ്മിക്കുവാൻ തീരുമാനം

1926 ഡിസംബർ 26 ഈ ഇടവകയുടെ കുരിശുപള്ളിയായിരുന്ന തരകനാട്ടു കുന്നുപള്ളി ഇടവകപള്ളിയായി.

1927 ചിറയിൽ ബ. മത്തായി അച്ചൻ വികാരിയായിരിക്കുമ്പോൾ ഇംഗ്ലീഷ് മീഡിയം സ്കൂളിൻറെ പണി ആരംഭിച്ചു.

1931 ഫെബ്രുവരി 1 കാത്തോലിക്കാ സഭയോട് ഐക്യപ്പെട്ട ബഥനിയുടെ മാർ ഈവാനിയോസ്, മാർ തിയോഫിലസ് തിരുമേനിമാർക്കും ഇടവകയുടെ ആഭിമുഖ്യത്തിൽ സ്വീകരണം.

1933 ജനുവരി 22 ഫാ. തോമസ് പുറക്കരി വികാരിയായിരിക്കുമ്പോൾ സിമിത്തേരി മതിൽകെട്ടി ബലപ്പെടുത്തുവാൻ തീരുമാനം സെപ്റ്റംബറിൽ പള്ളിയോടനുബന്ധിച്ച് മദ്ബഹാ പണിയുന്നു.

1944 മാർച്ച് 12 കാളാശ്ശേരിൽ ജെയിംസ് മെത്രാൻ മെത്രാഭിഷേക രജതജൂബിലി സ്മാരകമായി സ്ഥലത്ത് ഒരു കർമ്മലമഠം സ്ഥാപിക്കുവാൻ പൊതുയോഗതീരുമാനം.

1944 ലൂർദുഗോട്ടോയുടെ നിർമ്മാണം (വികാരിഫാ. ജോർജ് ആലഞ്ചേരി)

1945 പള്ളി മുൻപോട്ടു നീട്ടി പണിയുവാനും മുഖവാരവും മട്ടുപ്പാവും പണിയുവാനും തീരുമാനം (വികാരി ഫാ. ജോസഫ് ആലുങ്കൽ)

1951 വാളക്കയം ഭാഗക്കാരുടെ അപേക്ഷയനുസരിച്ച് അവിടെ ഒരു കുരിശുപള്ളി സ്ഥാപിക്കുവാൻ പൊതുയോഗ തീരുമാനം.

1952 ഫാ. ജോസഫ് ആലുങ്കൽ വികാരിയായിരിക്കുമ്പോൾ ആദ്യത്തെ “പള്ളിപ്പാലം നിർമ്മിച്ചു.

1954 പുതുതായി ആരംഭിച്ച കർമ്മലമഠത്തിന് പള്ളിവക പുതുപ്പറമ്പും പുരയിടവും വിട്ടുകൊടുക്കുവാൻ തീരുമാനം.

1960 സെപ്റ്റംബർ പടംനിലം വാർഡുകാരുടെ അപേക്ഷ പരിഗണിച്ച് അവിടെ ഒരു കുരി ശുപള്ളി സ്ഥാപിക്കുവാൻ യോഗതീരുമാനം.

1961 ആഗസ്റ്റ് 15 പടനിലം കുരിശുപള്ളിയുടെ വെഞ്ചരിപ്പ് വാളക്കയത്ത് ഇപ്പോഴുള്ള പുതിയ കുരിശുപള്ളിയുടെ സ്ഥാപനം (വികാരി ഫാ.ജോസഫ് ഓണംകുളം). ജനുവരി 29 വാളക്കയത്ത് ഒരു സൺഡേസ്കൂൾ പണിയുവാൻ തീരുമാനം.

1962 ഫെബ്രുവരി 11 മണ്ണംപ്ലാക്കൽ കവലയിൽ ഒരു കപ്പേള പണിയുവാൻ പൊതുയോ ഗതീരുമാനം.

1963 സെപ്റ്റംബർ 8 വി. മാർട്ടിൻ ഡി. പോറസിന്റെ നാമധേയത്തിൽ മണ്ണംപ്ലാക്കൽ കവലയിൽ പണിത കപ്പേളയുടെ വെഞ്ചരിപ്പ്.

1965 സെപ്റ്റംബർ 8 പരുന്തമല കുരിശുപള്ളി യുടെ ശിലാസ്ഥാപനം (വികാരി ഫാ. സിറിയക് കോട്ടയരുകിൽ)

1967 പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുവാൻ തീരുമാനം.

1968 ജനുവരി 19 പരുന്തൻമല കുരിശുപള്ളിയുടെ വെഞ്ചരിപ്പ്. ഫാ. സിറിയക് കോട്ടയരികിൽ വികാരിയായിരിക്കുമ്പോൾ പള്ളിയിലേയ്ക്കുള്ള നട പൊളിച്ചുപണിതു.

1970 ഫെബ്രു. 8 വി അപ്രേമിന്റെയും വി സെബസ്ത്യാനോസിന്റെയും തിരുനാൾ നാലുദിവസങ്ങളിലായി ആഘോഷിച്ചിരുന്നത് മൂന്നു ദിവസമായി കുറവു ചെയ്തും മാർട്ടിൻ കപ്പേളയിൽനിന്നും ലഭിക്കുന്ന വരവിന്റെ 50% ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുവാൻ പൊതുയോഗതീരുമാനം. ഏപ്രിൽ 5 – 1954 ൽ സ്ഥലത്തെ കർമ്മലമഠംകാർക്ക് വിട്ടുകൊടുത്ത് പുതുപ്പറമ്പു പുരയിടം തിരിച്ചെടുത്ത് പ്രതിഫലമായി ആറായിരം രൂപാ കൊടുക്കുവാൻ തീരുമാനം.

1972 ആഗസ്റ്റ് 6 പള്ളി വക വസ്തുക്കളുടെയും കെട്ടിടങ്ങളുടെയും ജംഗമവസ്തുക്കളുടെയും ആസ്ഥികൾ തിട്ടപ്പെടുത്തി വിശദമായ ഒരു രജിസ്റ്റർ തയ്യാറാക്കാൻ ജോസഫ് ഡി. വെട്ടിക്കാട്ട്, എം.വി. ജേക്കബ് മഞ്ഞാടിയിൽ എന്നിവരെ നിയോഗിക്കുന്നു.

1973 ഏപ്രിൽ 1 പാറേൽ പുരയിടത്തിൻറ വടക്കേ അരികുചേർന്ന് സെൻട്രൽ വാർഡുകാരുടെ ഉപയോഗത്തിന് ഒരു റോഡുവെട്ടുവാൻ അനുവാദം.

1974 ആഗസ്റ്റ് 4 പള്ളിക്കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ഇടവകക്കാ രിൽനിന്നും ഒരു ദിവസത്തെ റബ്ബർ ശേഖരിക്കുന്നതിനു തീരുമാനം.

1977 ജൂലൈ 24 യു.പി. സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനു തീരുമാനം (വികാരി റവ. ഡോ. ആൻറണി നിരപ്പേൽ).

1979 ജൂൺ ഹൈസ്കൂൾ ആരംഭം. ഡിസംബർ 16 വി. അപ്രേമിന്റെ തിരുനാൾ മേയ്മാസത്തിൽനിന്നും ഫെബ്രുവരി രണ്ടാം ഞായറാഴ്ചയിലേയ്ക്കു മാറ്റി.

1981 മാർച്ച് 1 ഹൈസ്കൂളിനോടനുബന്ധിച്ച് ഒരു സ്റ്റേഡിയം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം പള്ളിയിൽനിന്നും വിട്ടുകൊടുക്കുവാൻ തീരുമാനം.

1981 നവംബർ 29 വാഴൂർ N.E.S. ബ്ലോക്കിന്റെ സഹായത്തോടെ ഹൈസ്കൂളിൽ വാട്ടർ സപ്ലൈ സ്കീം നടപ്പിലാക്കുവാൻ തീരുമാനം.

1984 ഒക്ടോബർ 21 വെട്ടിക്കാട്ട് ബ. സ്തനിനാൾ സ്ലാവോസച്ചൻ 75-ാം ചരമവാർഷികം ഇടവകയുടെ ആഭിമുഖ്യത്തിൽ ആചരിക്കുവാൻ തീരുമാനം.

1988 ജനുവരി 17 വി. അപ്രേമിന്റെയും വി സെബസ്ത്യാനോസിന്റെയും തിരുനാൾ ഏകോപിച്ച് ഫെബ്രുവരി 2-ാം ഞായറാഴ്ച നടത്തുവാൻ തീരുമാനം. ഒക്ടോബർ 2 വി. മാർട്ടിൻ ഡി. പോറസിൻ്റെ കപ്പേളയിലെ തിരുനാൾ നവംബർ അവസാന ഞായറാഴ്ച നടത്തുവാൻ തീരുമാനം. പള്ളിയിലേക്കുള്ള റോഡ് ടാർ ചെയ്തു. (വികാരി – ഫാ. മാത്യു കുഴിവേലിൽ

1990 ജൂൺ 17 ഹൈസ്കൂളിനോടനുബന്ധിച്ച് പ്ലസ തുടങ്ങുവാൻ തീരുമാനം.

1992 ജനുവരി 12 ശതാബ്ദി സ്മാരകമായി പള്ളി പുതുക്കിപ്പണിയുവാൻ തീരുമാനം (വികാരി റവ. ഡോ. ജോസഫ് മരുതോലിൽ)

1993 പോട്ട ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ഒരാഴ്ചത്തെ ബൈബിൾ കൺവെൻഷൻ വികാരി റവ. ഡോ. ജോസഫ് മരുതോലിൽ അസി. വികാരി ഫാ. മാത്യു വയലുങ്കൽ നേതൃത്വം നൽകി.

1995 ഏപ്രിൽ 30 സിബി ഇഗ്നേഷ്യസ് വെട്ടികാട്ടിന്റെ സ്മരണയ്ക്കായി ഹൈസ്കൂൾ സ്റ്റേഡിയത്തിൽ ഒരു സ്റ്റേജ് പണയുവാൻ പൊതുയോഗാനുവാദം.

1996 മെയ് 5 പുതിയ പള്ളിയുടെ എസ്റ്റിമേറ്റും പ്ലാനും പൊതുയോഗം അംഗീകരിച്ചു (വികാരി റവ. ഫാ. തോമസ് പുറക്കരി)
ഡിസംബർ 8 പുതിയ പള്ളിയുടെ ശിലാസ്ഥാപനകർമ്മം.

1998 ഏപ്രിൽ 25 പുതിയ പള്ളിയുടെ കൂദാശകർമ്മം കാഞ്ഞിരപ്പള്ളി രൂപതയുടെ
അഭിവന്ദ്യമെത്രാൻ മാർ മാത്യു വട്ടക്കുഴി നിർവ്വഹിച്ചു. മെയ് 3 വി. അപ്രേമിന്റെയും വി. സെബസ്ത്യാനോസിന്റെയും എകോപിച്ചുള്ള തിരുനാൾ ആഘോഷം പുതിയ പള്ളിയിൽ.

അവലംബം – ദേവാലയ പുനർനിർമ്മാണ സ്മരണിക