ദൈവരാജ്യത്തിൻറെ സുവിശേഷം സകല ജനങ്ങളോടും പ്രഘോഷിക്കുക വിശ്വാസജീവിതത്തിൽ സഭാമക്കളെ പരിശീലിപ്പിക്കുവനും ഉള്ള അടിസ്ഥാന ദൗത്യം തൻറെ ശിഷ്യന്മാരെ ഏൽപ്പിച്ചു ഈ വലിയ ദൗത്യം ഇന്നും എന്നും തിരുസഭയിലൂടെ തുടർന്നുകൊണ്ടിരിക്കുന്നു.
സഭയോളo പഴക്കമുള്ള സഭയുടെ ദൗത്യമാണ് വിശ്വാസജീവിത പരിശീലനം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയ വിശ്വാസത്തിൻ്റെ അമൂല്യസമ്പത്ത് കൈമോശം വരാതെ പകർന്നുനൽകാൻ ആത്മാർത്ഥതയോടും അർപ്പണബോധത്തോടെയും പ്രവർത്തിക്കുന്നു സെൻറ് എഫ്രാംസ് സൺഡേ സ്കൂൾ.
1892 സെൻറ് എഫ്രാംസ് ദൈവാലയം സ്ഥാപിതമായ നാളുമുതൽ വിശ്വാസനിക്ഷേപത്തിൻറെ കൈമാറ്റത്തിനായി ദേവാലയത്തോട് ചേർന്ന് സെൻറ് എഫ്രാംസ് സൺഡേ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഇന്നു സൺഡേ സ്കൂളിൽ ഡയറക്ടറായി നമ്മുടെ ബഹുമാനപ്പെട്ട വികാരിയച്ചനും കൊച്ചച്ചനും കുട്ടികളുടെ ജീവിതം പരിശീലനത്തിനും ആത്മീയ ഉണർവിൽ അവരെ വളർത്തുന്നതിനു അത്യന്തം ഉത്സാഹത്തോടെ പ്രവർത്തിക്കുന്നു.
വിശ്വാസ പരിശീലന രംഗത്ത് ഉണ്ണീശോകളരി മുതൽ 12 വരെയുള്ള ക്ലാസുകൾ ആയി 350 കുട്ടികൾ പഠിക്കുന്നു. ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് ഉൾപ്പെടെ 28 ഓളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. വടവാതൂർ സെമിനാരിയിൽ നിന്നും Bro. Jibin VC യും ഇവിടെ വിശ്വാസ പരിശീലകനായി സേവനമനുഷ്ഠിക്കുന്നു.
സൺഡേ സ്കൂളിൻറെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി ഹെഡ് മിസ്ട്രസ് ശ്രീമതി റാണി ജോർജ് വെട്ടിക്കാട്ട് സ്റ്റാഫ് സെക്രട്ടറി ശ്രീമതി സാലി ചെറിയാൻ വാറ്റുകാട്ടിൽ എന്നിവരും പ്രവർത്തിക്കുന്നു. അധ്യാപക പരിശീലന കോഴ്സുകൾ ആയ BTC, CTC, HDC എന്നിവ വിജയകരമായി പൂർത്തിയാക്കിയവരാണ് സൺഡേസ്കൂൾ അധ്യാപകർ.
രൂപതാ വിശ്വാസജീവിത കേന്ദ്രമായ സുമാറയിൽ നിന്നും തരുന്ന എല്ലാ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്ന നമ്മുടെ സൺഡേസ്കൂൾ ബഹുമാനപ്പെട്ട വികാരിയച്ചൻഓടും കൊച്ചച്ചനോടും ചേർന്ന് തനതായ ഒട്ടേറെ പ്രവർത്തനങ്ങളും നടത്തിവരുന്നു. രൂപതയിൽ നിന്നും നടത്തപ്പെടുന്ന ലൈഫ് ലൈൻ ക്യാമ്പ്, ടീൻഫെസ്റ്റ്, മിശിഹാഅനുഭവ ധ്യാനം, ബൈബിൾ കലോത്സവം, അദ്ധ്യാപകക്വിസ്, ലേഖന മത്സരം എന്നിവയിലെല്ലാം സജീവമായി പങ്കെടുക്കുന്നു. ഈ അവസരത്തിൽ രൂപതാ വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ റവ. ഡോ. അഗസ്റ്റിൻ പുതുപ്പറമ്പിലച്ചനെ നന്ദിയോടെ സ്മരിക്കുന്നു.
എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബാനയ്ക്കുശേഷം കൃത്യതയോടെ വേദപാഠക്ലാസുകൾ നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട അച്ഛൻമാർ കുട്ടികളുടെ ക്ലാസുകൾ നിരന്തരം സന്ദർശിക്കാൻ സമയം കണ്ടെത്തുന്നു. മാസത്തിലൊരിക്കൽ സ്റ്റാഫ് മീറ്റിംഗ് നടത്തപ്പെടുന്നു.
വിശ്വാസപരിശീലന ത്തിൻറെ പ്രാഥമിക കളരിആയ കുടുംബത്തിൽ വിതയ്കപ്പെടുന്നു വിശ്വാസവിത്തുകൾ വളർന്നു വികസിക്കുവാൻ സഹായിച്ചുകൊണ്ട് PTF കമ്മിറ്റിയും പ്രവർത്തിക്കുന്നു.
തിരുസഭ യിലൂടെ നമുക്ക് പകർന്നു കിട്ടിയ വിശ്വാസ തീഷ്ണത അതിൻറെ പൂർണ്ണതയിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് നൽകുവാൻ നല്ല ദൈവം നമ്മെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
തയ്യാറാക്കിയത് – ശ്രീമതി റാണി ജോസ് വെട്ടിക്കാട്ട്, ഹെഡ്മിസ്ട്രസ്, സൺഡേസ്കൂൾ