ഫ്രെഡറിക് ഓസ്നാനാമും ആറു യുവാക്ക ചേർന്ന് 1833-ൽ പാരിസിൽ സ്ഥാപിച്ച അൽമായ സംഘടനയാണ് സെന്റ് വിൻസെൻറ് പോൾ സൊസൈറ്റി, ഈ സംഘടന ഇന്ന് 140 രാജ്യങ്ങളിലായി 800,000-ൽ പരം അംഗങ്ങളുള്ള ഒരു ആഗോള പ്രസ്ഥാനമായി മാറി. ധ്യാന സൊസൈറ്റിയുടെ സ്ഥാപകനായ ഫ്രെഡറിക് ഓസ്സാനാമിനെ 1997 ആഗസ്റ്റ് 22ന് പാരി സിൽവെച്ച് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ “വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയുണ്ടായി. പരസ്നേഹ പ്രവർത്തനങ്ങളിൽക്കൂടി ക്രിസ്തുവിനും സഭയ്ക്കും സാക്ഷ്യം വഹിക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം.
1952 ജൂൺ 1ന് നമ്മുടെ ഇടവകയിൽ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പ്രവർത്തനമാരംഭിച്ചു. Bro. M.M. കുര്യൻ B.A.L.T. ആയിരുന്നു കോൺഫ്രൻസിന്റെ സ്ഥാപക പ്രസിഡണ്ട്. അദ്ദേഹത്തിന്റെ ശ്രമഫലമായി സമീപ പ്രദേശങ്ങളിലെ കോൺഫ്രൻസുകളുടെ ഉപരിഘടകമായ പർട്ടിക്കുലർ കൗൺസിൽ പ്രവർത്ത 1963 ജൂണിൽ ചിറക്കടവ് ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം, കട്ടപ്പന, മണിമല മേഖലകളിലെ കോൺഫ്രൻസുകൾ ചിറക്കടവ് പർട്ടിക്കുലർ കൗൺസിലിന്റെ പരിധിയിലായിരുന്നു. ഈ പർട്ടിക്കുലർ കൗൺസിലിന്റെ പ്രഥമ പ്രസിഡണ്ടായും, തുടർന്ന് ചങ്ങനാശ്ശേരി, കാഞ്ഞിരപള്ളി, സെൻട്രൽ കൗൺസിലുകളുടെ പ്രസിഡണ്ടായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കോൺഫ്രൻസിന്റെ ആരംഭം മുതൽ അംഗങ്ങൾക്കുവേണ്ട ഉപദേശങ്ങളും പ്രോത്സാഹനങ്ങളും നൽകിവന്നിരുന്ന കുന്നപ്പള്ളിൽ ബഹമാനപ്പെട്ട ജോണച്ചന്റെ പ്രത്യേക താല്പരപ്രകാരം 1953- ൽ ഓസ്നാനം ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. ലൈബ്രറിക്കു ആവശ്യമായ പുസ്തകങ്ങളിൽ ഒരു വലിയ പങ്ക് അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. 4000 -ലധികം പുസ്തകങ്ങളും, മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്ന ഈ ലൈബ്രറി 1965 വരെ തൃപ്തികരമായി 3 പ്രവർത്തിച്ചിരുന്നു.
മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവയ്ക്ക് കോൺഫ്രൻസ് എന്നും മുൻഗണന നൽകിയിരുന്നു. സാധുക്കളെ സംബന്ധിച്ചിടത്തോളം ഭവനനിർമ്മാണം ഏറെ ക്ലേശകരമായതുകൊണ്ട് ഈ കാര്യത്തിന് സഖ്യം പ്രത്യേക പരിഗണന നൽകുകയുണ്ടായി.
ഭവന നിർമ്മാണത്തിനു പുറമേ സാധു കുടുംബങ്ങൾക്കു കക്കൂസുകൾ നിർമ്മിച്ച് കൊടുക്കുന്ന പദ്ധതിയും കോൺഫ്രൻസിൻറ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.
ഇടവകയിലും സമീപ പ്രദേശങ്ങളിലുമുള്ള സാധുക്കളായ രോഗികളുടെ ചികിത്സയ്ക്ക് അത്യാവശ്യമായ സഹായങ്ങൾ ചെയ്യുന്നതിന് കോൺഫ്രൻസ് എപ്പോഴും ശ്രമിച്ചിട്ടുണ്ട്. സംഘ ടനയുടെ വരുമാനത്തിന്റെ ഗണ്യമായ ഭാഗം ഇതിനു വേണ്ടി ചെലവഴിച്ചുവരുന്നു.