താമരക്കുപള്ളി 1967-ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോൾ ജൂബിലി സ്മാരകമായി ഒരു മെഡിക്കൽ സെന്റർ ആരംഭിക്കണമെന്നും പള്ളിയോഗം തീരുമാനമെടുത്തു. 1982 നവംബർ 3നും മാർ അപ്രേം മെഡിക്കൽ സെന്റർ പ്രവർത്തനമാരംഭിച്ചപ്പോഴാണ് 15 വഷത്തെ കാത്തിരിപ്പിനു ശേഷം പ്രസ്തുത തീരുമാനം സാക്ഷാത്കരിക്കപ്പെട്ടത്. 1978-ൽ ക സന്യാസിനീസഭ(C.M.C.)യുടെ കാഞ്ഞിരപ്പള്ളി അമലാ റീജനൻ സുപ്പീരിയർ പള്ളിയോഗത്തിൻ്റെ എഗ്രിമെൻറ് അനുസരിച്ച് ദാനമായിക്കൊടുത്ത ഒരേക്കർ 10 സെൻറ് സ്ഥലവും നാല്പതിനായിരം രൂപയും സ്വീകരിച്ചുകൊണ്ട് ആശുപത്രി കെട്ടിടം പണി ആരംഭിച്ചു. നവമായി രൂപംപ്രാപിച്ച അമലാറീജന് സാമ്പത്തിക പരാധീനതകൊണ്ട് പണി പുരോഗമിപ്പിക്കാൻ സാധിച്ചില്ല. അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചു് പ്രോവിൻസ് ആയിത്തീർന്ന ‘അമല’ നാലുവർഷംകൊണ്ട് മെഡിക്കൽ സെൻറർഇൻറെ പണി തീർത്തു പ്രവർത്തനക്ഷമമാക്കി. കാഞ്ഞിരപള്ളി മെത്രാൻ മാർ ജോസഫ് പവ്വത്തിൽ ഇതിൻറ ആശീർവാദകർമ്മം നിർവ്വഹിച്ചു. ഈ സ്ഥാപനം ആരംഭിക്കുന്നതിനു പള്ളിയിൽനിന്നുള്ള സഹായം കൂടാതെ ഇന്നാട്ടുകാരായ അനേകം ഉദാരമതികളായ നല്ലയാളുകളുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾ ലഭിച്ചു.
ഫാർമസി, ലാബ് തുടങ്ങിയ സൗകര്യങ്ങളോടെ 20 കിടക്കകളുള്ള ഒരു കെട്ടിടമാണ് 1982-ൽ പ്രവർത്തനമാരംഭിച്ചത്. ആദ്യത്തെ മെഡിക്കൽ ഓഫീസർ ഡോ. പി. സി. അബ്രാഹം M.B.B.S; LM (ഡബ്ലിൻ) M.P.H. (യു.എസ്.എ.) FRSTM (ലണ്ടൻ) ആയിരുന്നു. ആദ്യകാല അംഗ ങ്ങളായ സിസ്റ്റർ വലന്തീന CMC, സിസ്റ്റർ റൂഫിനാ C.M C., സി. ബർത്താ C.M.C., സിസ്റ്റർ റാണി ഗ്രേസ് C.M.C. എന്നിവർ നേഴ്സിംഗ്, ഫാർമസി, ലാബ് എന്നിവയുടെ ചാർജ്ജ് വഹിച്ചു. 1983 മെയ് 1 നു സി. ഡോ. കാർമ്മലി M.D. മെഡിക്കൽ ഓഫീസറായി ചാർജെടുത്തു. മദ്രാസിലും നാട്ടിലുമായി മദ്യവും മയക്കുമരുന്നും ചികിത്സ സംബന്ധിച്ച് ഏതാനും കോഴ്സുകളിൽ പങ്കെടുത്തശേഷം 1985 ഡിസംബറിൽ സിസ്റ്റർ, മദ്യവും മയക്കുമരുന്നും മൂലം ക്ലേശിക്കുന്നവർക്കായി പ്രത്യേക ചികിത്സ ആരംഭിച്ചു. മദ്യപാനരോഗികളെ ചികിത്സിക്കുന്നതും ഒരു സൈക്യാട്രിസ്റ്റ് ആണെങ്കിൽ കൂടുതൽ നന്നയിരിക്കുമെന്നു മനസ്സിലാക്കി 1988 സെ പ്റ്റംബറിൽ സിസ്ററർ ഉപരിപഠനത്തിനായി പോയി. ആസ്ട്രിയ (വിയന്നാ) DPH & Fellowship in Psychiatry(FIPSY) ഡിഗ്രിയെടുത്തു അമേരിക്കയിൽ നിന്നും Drug & Alcohol-ൽ പ്രത്യേക പരിശീലനം നടത്തി 1991-ൽ തിരിച്ചെത്തിയ സിസ്റ്റർ മാനസികരോഗത്തിനും മദ്യം, മയക്കുമരുന്നു, പുകവലി തുടങ്ങിയവയ്ക്കുള്ള ചികിത്സ തുടങ്ങി.
1988-1991 വരെ ഇവിടെ ഡോ. ജോളി വർഗീസ് M.B.B.S., ഡോ. ശിവ ശങ്കർ M.B.B.S. എന്നിവർ മെഡിക്കൽ ഓഫീസർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1989-ൽ ഡോഴ്സിനായി ഒരു ക്വാർട്ടേഴ്സ് പണിതു. ആശുപത്രിയുടെ രണ്ടാം നിലയും വളരെ സൗകര്യപ്രദമായ വിധത്തിൽ പണിതീർത്തു. 1991 മെയ് 25 അതിന്റെ ഉദ്ഘാടനം നടത്തി. അതോടെ മദ്യനിവാരണ ചികിത്സയും കൗൺസിലിംഗും രണ്ടാം നിലയിലേക്കു മാറ്റി. സമീപപ്രദേശങ്ങളിൽനിന്നുമാത്രമല്ല, മദ്രാസ്, ആന്ധ്രാ, തമിഴ്നാട് എന്നീ സ്ററുകളിൽ നിന്നും മദ്യത്തിനും മയക്കുമരുന്നിനും അധീനരായവർ ഇവിടെ വന്നു ചികിത്സിച്ചു സുഖം പ്രാപിച്ചുപോകുന്നുവെന്നത് അഭിമാനകരമായ ഒരു വസ്തുതയാണ്.