വിദ്യാഭ്യാസ വിപ്ലവം – ചരിത്രം
മിഷ്യനറിമാർ
പ്രൊട്ടസ്റ്റന്റ് മിഷനറിമാർക്ക് തിരുവിതാംകൂ റിൽ മിഷ്യനറി പ്രവർത്തനം നടത്താനുള്ള അനുവാദം നൽകിയത് 1814മുതൽ 1829 വരെ തിരുവിതാംകൂർവാണ റാണി ഗൗരി പാർവ്വതിബായി ആണ്. ലണ്ടൻ മിഷ്യൻ സൊസൈറ്റി (L.M.S.) നാഗർകോവിൽ കേന്ദ്രമാക്കിയും ചർച്ചുമിഷൻ സൊസൈറ്റി (C.M.S.) കോട്ടയം കേന്ദ്രമാക്കിയും മിഷ്യനറി പ്രവർത്തനം തുടങ്ങി. Protestant മിഷ്യനറിമാർ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിനും മലയാളത്തിൽ ഗ്രന്ഥങ്ങൾ എഴുതുന്നതിനുമാണ് കൂടുതൽ ഊന്നൽ കൊടുത്തത്. റാണി അവരെ പ്രോത്സാഹിപ്പിക്കുകയും അവർ സ്ഥാപിച്ച വിദ്യാലയങ്ങൾക്ക് സംഭാവന നൽകുകയും ചെയ്തു. 1821ൽ സി.എം. എസ്.കാർ കോട്ടയത്ത് ഗ്രാമർസ്കൂൾ തുടങ്ങി. അതു വളർന്നതാണ് ഇന്നത്തെ സി.എം.എസ്. കോളജ്, റാണിക്കുശേഷം തിരുവിതാംകൂർ ഭരിച്ച സ്വാതിതിരുനാളും വിശാഖം തിരുനാൾ മഹാരാജാവും വിദ്യാഭ്യാസസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചു. വിശാഖം തിരുനാൾ മഹാരാജാവാണ് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ധനസഹായം നൽകിത്തുടങ്ങിയത്.
ഈ കാലഘട്ടത്തിൽ ബെസൽമിഷ്യൻകാർ തലശ്ശേരി കേന്ദ്രമാക്കി മലബാറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. ബ്രണ്ണൻ സായിപ്പു സ്ഥാപിച്ച ഒരു ചെറിയ സ്കൂളാണ് ഇന്നത്തെ ഗവൺമെൻ ബ്രണ്ണൻ കോളജ്.
പള്ളിയും പള്ളിക്കൂടവും
കുട്ടികളുടെ മതപഠനത്തിനും വിദ്യാഭ്യാസ ത്തിനുമായി എല്ലാ പള്ളികളുടെയും സമീപം വികാരിമാരുടെ മേൽനോട്ടത്തിൽ സ്കൂൾ ഉണ്ടാക്കി നടത്തണമെന്ന് വാരാപ്പുഴ രൂപതയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമേനിയുടെ ഒരു കല്പന 1863 നോടടുത്തുണ്ടായി. ഇതൊരു വിപ്ലവകരമായ കല്പനയായിരുന്നു. പള്ളിയും പള്ളിക്കൂടവും അവിഭാജ്യഘട കങ്ങളായിത്തീർന്നു. 1863-ൽ തന്നെ കാഞ്ഞിര പള്ളിയിൽ പള്ളിവക സ്കൂൾ സ്ഥാപിതമായി.
പ്രവർത്തി പള്ളിക്കൂടങ്ങൾ
എല്ലാ പ്രവർത്തി (Village) കളിലും ഗവൺമെന്റ് വകയായി ഓരോ പ്രവർത്തി പള്ളിക്കൂടം വേണമെന്ന് 1884ൽ തിരുവി താംകൂർ സർക്കാർ പ്രഖ്യാപിച്ചു.
പ്രൊട്ടസ്റ്റൻ മിഷ്യനറിമാരുടെ വിദ്യാഭ്യാ സപ്രവർത്തനങ്ങളുടെയും വാരാപ്പുഴ മെത്രാപ്പോലീത്തയുടെ കല്പനയുടെയും തിരുവിതാംകൂർ സർക്കാരിന്റെ പ്രഖ്യാപനത്തിന്റെയും ഫലമായി കേരളത്തിൽ വിദ്യാഭ്യാസരംഗത്ത് അത്ഭുതകരമായ വളർച്ചയുണ്ടാക്കി.
വർണ്ണാക്കുലർ സ്കൂളുകൾ, ഇംഗ്ലീഷ് സ്കൂളുകൾ എന്നീ രണ്ടു സമാന്തരസംവിധാനം തിരുവിതാംകൂർൽ നടപ്പിലായി. പ്രൈമറിവിദ്യാലയം നാലാം ക്ലാസ്സ്സിൽ തീരുന്നു. അവിടെ പബ്ലിക് പരീക്ഷയായിരുന്നു. നാലു കഴിഞ്ഞാൽ വഴി തിരിയും. കുട്ടികൾക്ക് വെർണാക്കുലർ സ്കൂളിലോ ഇംഗ്ലീഷ് സ്കൂളിലോ ചേരാം.
വെർണാക്കുലർ സ്കൂളിൽ ഇൽ 5,6,7 ക്ലാസുകളാണ് ഉണ്ടായിരുന്നത്. അവിടെ ഇംഗ്ലീഷ് ഒഴികെ എല്ലാ വിഷയങ്ങളും മലയാളത്തിലാണ് പഠിപ്പിച്ചിരുന്നത്. കാഞ്ഞിരപ്പള്ളിയിൽ ഒരു വെർണാക്കുലർ സ്കൂൾ തുടങ്ങി. അതാണ് ഇന്നത്തെ സെന്റ് ഡോമിനിക്സ് സ്കൂൾ, ഏഴാംക്ലാസ്സ് പാസ്സായാൽ സർക്കാരുദ്യോഗത്തി നർഹനായിരുന്നു.
8, 9 ക്ലാസ്സുകളുള്ള M.H. (Malayalam Higher) സെൻറ് ഡോമിനിക്സിൽ ഉണ്ടായിരുന്നു. ഒമ്പതാം ക്ലാസ്സ് പാസ്സാകുന്നവർക്ക് മലയാളത്തിൽ അഗാധപാണ്ഡിത്യം ഉണ്ടായിരിക്കും. ഏഴിലും ഒമ്പതിലും പബ്ലിക് പരീക്ഷയാണ്.
1948 ൽ വെർണാകുലർ സ്കൂളുകൾ നിർത്തലാക്കി. 1950-ൽ എം.എച്ചും നിർത്തലാക്കി. ഏഴാം ക്ലാസ്സ് ജയിച്ചവരെ Second Formലും തോറ്റവരെ First Formലും ഒമ്പതാം ക്ലാസ്സ് ജയി Fourth Formen. തോറ്റവരെ Third Formലും ചേർത്തു.
ഇംഗ്ലീഷ് സ്കൂളിൽ Preparatory, First Form, Second Form, Third Form എന്ന നാലു ക്ലാസ്സു കൾ ഉണ്ടായിരിക്കും. 1927ൽ ചിറക്കടവിൽ ഇംഗ്ലീഷ് സ്കൂൾ തുടങ്ങി. അതാണ് ഇന്നത്തെ സെന്റ് ഇഫ്രേംസ് യു.പി.എസ്. ഇംഗ്ലീഷ് സ്കൂളിൽ ചേർന്നു പഠിക്കുന്ന കുട്ടികൾക്ക് ഷർട്ടും കോട്ടും ഹാറ്റും നിർബന്ധമാക്കിയിരുന്നു. ഇംഗ്ലീഷ് സ്കൂളിലെ ഫീസ് ഭീമമായിരുന്നു. (3 രൂപ) വെർണാക്കുലർ സ്കൂളിൽ അര രൂപയായിരുന്നു ഫീസ്. ഹൈസ്കൂളിൽ ഫീസ് 6 രൂപയായിരുന്നു.
തേഡ് ഫോം വരെയുള്ളത് മിഡിൽ സ്കൂൾ, പിന്നെ ഹൈസ്കൂളാണ്. Forth, Fifth, Sixth എന്നു മൂന്നു ക്ലാസ്സുകൾ. സിക്സ് പാസ്സാകുന്നവർക്ക് E.S.L.C. (English School Leaving Certificate) കിട്ടുമായിരുന്നു. E.S.L.C.യ്ക്ക് മറ്റിംഗ്ലീഷ് എന്നു മലയാളത്തിൽ പറഞ്ഞിരുന്നു. തേർഡിലും സിക്സിലും പബ്ലിക് പരീക്ഷകൾ നടത്തിവന്നു.
ഇംഗ്ലീഷ് സ്കൂളുകളിലെ ബോധനമാധ്യമം ഇംഗ്ലീഷ് ആയിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പു തന്നെ ഇംഗ്ലീഷ് സ്കൂളുകൾ മലയാളം മീഡിയം ആക്കി.
ഇന്നിപ്പോൾ ഒന്നുമുതൽ പത്തുവരെ സ്റ്റാൻഡേർഡുകൾ ആണ്. പത്തുകഴിഞ്ഞാൽ S.S.L.C. സർട്ടിഫിക്കറ്റ് കിട്ടും. (Secondary School Leaving Certificate).
കുടിപ്പള്ളിക്കൂടം പ്രൈമറി സ്കൂളായി രൂപാന്തരപ്പെടുന്നു
രണ്ടു നൂറ്റാണ്ടുമുമ്പ് ബഹുഭാഷാ പണ്ഡിതനായിരുന്ന ചിറയ്ക്കലാത്തു ചാണ്ടപ്പിള്ള, കുട്ടികളെ സംസ്കൃതം പഠിപ്പിക്കാൻ വേണ്ടി ഇവിടേയ്ക്ക് അയിരൂക്കാരൻ കുഞ്ഞാണ്ടിയാശാനെ ക്ഷണിച്ചു വരുത്തി. ചങ്ങനാശ്ശേരി രൂപതാ വികാരി ജനറാലായിത്തീർന്ന മോൺസിഞ്ഞോർ ജേക്കബ് കല്ലറയ്ക്കൽ കുഞ്ഞാണ്ടിയാശാൻ്റെ ശിഷ്യനായിരുന്നു. ചാണ്ടപ്പിള്ളയും പുത്രനായ ഔസേപ്പും കവികളായിരുന്നു. എഴുത്താശാനാ യിരുന്ന ഔസേഫിന്റെ പുത്രനായി 1874ൽ കുഞ്ഞുപാപ്പി ഭൂജാതനായി. പിതാവിനു ശിഷ്യപ്പെട്ട് കുഞ്ഞുപാപ്പി സിദ്ധരൂപം, അമരകോശം എന്നിവ ഹൃദിസ്ഥമാക്കി. പാപ്പിയാശാൻ എന്ന എണ്ണം പേരിൽ പ്രസിദ്ധനായിത്തീർന്ന നിമിഷകവി ഈ കുഞ്ഞുപാപ്പിയാണ്.
1908ൽ പാപ്പിയാശാൻ അമ്പലപ്പുഴക്കാരൻ ഗോവിന്ദനാശാനെയും കൂട്ടി താമരക്കുന്നു പള്ളിയിലെത്തി അന്നത്തെ വികാരിയായിരുന്ന തേവാരിൽ ബഹുമാനപ്പെട്ട കുര്യാക്കോസച്ചനുമായി ഒരു സ്കൂൾ സ്ഥാപിക്കുന്നതിനെപ്പറ്റി സംസാരിച്ചു. താമസിയാതെ കുരിശുംതൊട്ടിക്കു വടക്കുഭാഗത്തായി ഇടവകക്കാരുടെ സഹകരണത്തോടെ ഒരു ഷെഡ് കെട്ടി അതിൽ ഒന്നാം ക്ലാസ്സ് ആരംഭിച്ചു. കുടിപ്പള്ളിക്കൂടത്തിലെ കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നൽകി. പല കു പ്രായത്തിലുള്ള കുട്ടികളുണ്ടായിരുന്നു ഒന്നാം ക്ലാസ്സിൽ.
സെൻറ് എഫ്രംസ് ലോവർ പ്രൈമറി സ്കൂൾ
1892ൽ കെടാവിളക്കു തെളിഞ്ഞ താമരക്കുന്നു പള്ളിയുടെ ആദ്യത്തെ പാഠശാലയിൽ 1908 ഒക്ടോബർ 19-ാം തീയതി വിദ്യയുടെ നെയ്ത്തിരി തെളിഞ്ഞപ്പോൾ മണ്ണംപ്ലാക്കലും മറ്റു കളരികളിലും പഠിച്ചിരുന്ന കുട്ടികൾക്കെല്ലാം സ്കൂളിൽ പ്രവേശനം നൽകി. 1912ൽ നാലാം ക്ലാസ്സ് ആരംഭിച്ചതോടെ അതൊരു സമ്പൂർണ്ണ സ്കൂളായി. സ്കൂൾ തുടങ്ങിയപ്പോൾ യോഗ്യതയുള്ള അദ്ധ്യാപകരെ കിട്ടാൻ വലിയ വിഷമം ആയിരുന്നതിനാൽ പാപിയാശാനും കൊച്ചുവീ ട്ടിലാശാനും ചരക്കുന്നേലാശാനും ഗോവിന്ദപ്പിള്ളയാശാനുമൊക്കെയാണ് കുട്ടികളെ പഠിപ്പി ച്ചിരുന്നത്.
ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്ന കെ.ക മാരപിള്ളസാർ, സ്നേഹസമ്പന്നനായിരുന്നു അർപ്പണബോധത്തോടെ ശിഷണം നടത്തിയിരുന്ന കേശവപിള്ളസാർ, ഹെഡ്മാസ്റ്റർ എന്ന നിലയിൽ അതിപ്രഗത്ഭനായിരുന്ന എള്ളുക്കുന്നേൽ ചാക്കോസാർ, ശിഷ്യരെ നുള്ളിനോവിക്കപോലും ചെയ്യാതെ വാത്സല്യത്തോടുകൂടി നാല്പതുവർഷക്കാലം അദ്ധ്യാപനശുശ്രൂഷ ചെയ്ത പനിച്ചേൽ കേശവൻനായർ സാർ തുടങ്ങിയവർ അവരുടെ ശിഷ്യഗണങ്ങളുടെ മനസ്സിൽ എന്നെന്നും ജീവിക്കുന്നവരാണ്. ചിറക്കടവുകാർക്കെല്ലാം അവർ ആരാധ്യരായിരുന്നു.
1908ൽ സ്ഥാപിതമായ ഈ വിദ്യാലയം 1930 ആയപ്പോഴേയ്ക്കും, വിദ്യാർത്ഥികളുടെ എണ്ണം, ഉന്നതമായ വിദ്യാഭ്യാസ നിലവാരം, മെച്ചപ്പെട്ട അച്ചടക്കം എന്നിവയിൽ കോട്ടയം ഡിവിഷനിലെ ഏറ്റവും വലിയ സ്കൂളായി ഉയർന്നു. 1950നു ശേഷം വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും എണ്ണം കുറഞ്ഞെങ്കിലും ഇന്നും ഉന്നത നിലവാരം പുലർത്തുന്ന ഒരു പാഠശാല തന്നെയാണ് സെൻറ് എഫ്രംസ് എൽ.പി.എ.സ്.
സെൻറ് എഫ്രംസ് അപ്പർ പ്രൈമറി സ്കൂൾ
കാഞ്ഞിരപ്പള്ളി, താമരക്കുന്ന്, പൊൻകുന്നം എന്നീ മൂന്നു പള്ളികളിലുംപെട്ട കുഞ്ഞുങ്ങളുടെ ഉപയോഗത്തിനായി തക്ക മധ്യസ്ഥാനത്ത് ഒരു ഇംഗ്ലീഷ് സ്കൂൾ പണിയുന്നതിന് ജനങ്ങളെ താല്പര്യപ്പെടുത്തിക്കൊള്ളണമെന്ന് ചങ്ങനാശ്ശേരി രൂപതാബിഷപ്പായിരുന്ന അഭിവന്ദ്യ മാക്കിൽ മെത്രാൻ 1899 കർക്കിടകം 25-ാം തീയതി 516-ാം നമ്പറായി പുറപ്പെടുവിച്ച കല്പനയിൽ അനുശാസിച്ചിരുന്നു. 1927 ൽ ചിറക്കടവിൽ ഇംഗ്ലീഷ് സ്കൂൾ ആവിർഭവിച്ചു. സമീപ ഇടവകകളിൽ ആദ്യമായി ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത് താമരകുന്നിന് അഭിമാനകരമാണ്.
1931 മുതൽ 1940 വരെ ഈ സ്കൂളിൻറ ഹെഡ്മാസ്റ്ററായ റവ. ഫാ. അബ്രാഹം മൂങ്ങാമാക്കൽ ഇതിനെ ഒരു മാതൃകാവിദ്യാലയമാക്കി. സ്കൂളിന്റെ പേരും പെരുമയും വളർന്നു. വിദൂരസ്ഥലങ്ങളിൽനിന്നുപോലും വിദ്യാർത്ഥികൾ ചിറക്കടവിലുള്ള ബന്ധുഗൃഹങ്ങളിൽ വന്നു താമസിച്ചുകൊണ്ട് ഇംഗ്ലീഷ് സ്കൂളിൽ ചേർന്നു പഠിക്കുമായിരുന്നു. ഉന്നത നിലവാരം പുലർത്തിയിരുന്ന ഈ സ്കൂളിലെ വിദ്യാർത്ഥിയെന്നു പറയുന്നതുതന്നെ അഭിമാനമായിരുന്നു.
ചിറക്കടവിലെ യുവജനങ്ങളെ ഉണർത്തുകയും സംഘടിപ്പിക്കുകയും അവർക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന മുങ്ങാംമാക്കലച്ചൻ കാതലിക് ക്ലബ്ബിന്റെ ആരംഭകരിൽ ഒരാളാണ്.
അന്നു വോളിയിലെ അതികായനെന്നറിയ പ്പെട്ടിരുന്ന എം.ടി. തോമസ് മുട്ടത്തിന്റെ (ഇടത്തൻ) സഹകരണത്തോടുകൂടി അച്ചൻ ചിറ ക്കടവിൽ ഒരു അഖിലേന്ത്യാ വോളിബോൾ ടൂർണ്ണമെന്റ് നടത്തുകയുണ്ടായി.
റവ. ഡോ. അബ്രാഹം വടക്കേൽ, ബി.എ., പി.എച്ച്.ഡി. ഡി.ഡി. ഇംഗ്ലീഷ് സ്കൂളിന്റെ സാരഥ്യം നിർവ്വഹിച്ചിരുന്ന 1942 മുതൽ 1947 വരെയാണ് സ്കൂളിന്റെ ചരിത്രത്തിലെ തിളമാർന്ന കാലം.
“നൂറുമേനി വിളയിക്കാൻ അച്ചനുകഴിഞ്ഞു. അച്ചന്റെ സാന്നിദ്ധ്യം ചിറക്കടവിനു നിർവൃതിദായകമായിരുന്നു. ചിറക്കടവിനെ സ്നേഹിക്കുകയും ചിറക്കടവുകാരുടെ ഹൃദയം കവരുകയും ചെയ്ത ആ മഹാത്മാവിനെപ്പറ്റി ഈ സന്ദർഭത്തിൽ സ്മരിക്കുന്നത് ഉചിതമാണെന്നു തോന്നുന്നു.
കൂത്താട്ടുകുളത്തിനടുത്തുള്ള വടകരയിൽ റവ. ഡോ. അബ്രാഹം വടക്കേൽ ജനിച്ചു. (1894 1980) ലാറ്റിൻ, ഇംഗ്ലീഷ്, സംസ്കൃതം, മലയാളം എന്നീ ഭാഷകളിൽ അഗാധപാണ്ഡിത്യം നേടിയിരുന്ന അച്ചൻ കർണ്ണാടക സംഗീതത്തിലും പാരംഗതനായിരുന്നു. ചങ്ങനാശ്ശേരി എസ്.ബി. കോളജ് വൈസ്പ്രിൻസിപ്പാളായിരുന്ന കാലത്താണ് അച്ചനെ താമരക്കുന്നു പള്ളിയുടെ അസി. ഒരു വികാരിയായി സ്ഥലം മാറ്റുന്നത്. അദ്ദേഹം സ്കൂളിൻറെ ഹെഡ്മാസ്റ്ററായി.
വടക്കേലച്ചൻ ഭക്തിനിർഭരവും ശ്രവണ സുഭഗവുമായ ദിവ്യബലി അതിൽ പങ്കെടുത്തിട്ടുള്ളവരുടെ മനസ്സിൽ ഇന്നും മധുരമനോജ്ഞ മനോഹരമായ വികാരതരംഗങ്ങൾ ജനിപ്പിക്കുന്നുണ്ട്. ആ ഉജ്ജ്വല വാഗ്മിയുടെ സംഗീതസാന്ദ്രവും സാഹിത്യസുരഭിലവുമായ പ്രഭാഷണങ്ങൾ കേരളത്തിലങ്ങോളമിങ്ങോളമുള്ള സാഹിത്യ സദസ്സുകളെ രോമാഞ്ചകഞ്ചുകമണിയിച്ചിരുന്നു. കൈനിക്കര പത്മനാഭപിള്ളയുടെ കാൽവരിയിലെ കല്പപാദപത്തിനും ചങ്ങമ്പുഴയുടെ രക്തപുഷ്പത്തിനും അദ്ദേഹമെഴുതിയ പ്രൗഢമായ അവതാരികകൾ അച്ഛൻറെ പ്രതിഭാവിലാസത്തെയും സൗന്ദര്യബോധത്തെ യും കലാമർമ്മജ്ഞതയെയും വെളിപ്പെടുത്തു ൻന്നവയാണ്. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിൽ ഉത്സുകനായിരുന്ന ആ മനുഷ്യസ്നേഹി മുപ്പതോളം കൃതികൾക്ക് പണ്ഡിതോചിതവും ആസ്വാദ്യവുമായ അവതാരികകൾ എഴുതിയിട്ടുണ്ട്. അദ്ദേഹം ചിറക്കടവിൽ താമസിച്ചിരുന്ന കാലത്ത് കവികളുടെയും പണ്ഡിതന്മാരുടെയും സംസ്കൃതഭാഷാ സ്നേഹികളുടെയും സംഗമസ്ഥാനമായിരുന്നു പള്ളിമുറി. ‘റോമിൽ നിന്നുള്ള കത്തുകൾ’ എന്ന ഒരു പുസ്തകമേ അദ്ദേഹത്തിന്റെയായി പ്രസിദ്ധീകരിച്ചിട്ടുള്ളു. ആ സാഹിത്യകാരൻ തന്റെ കഴിവുകൾ ഗ്രന്ഥരചനയ്ക്കായി വിനിയോഗിക്കാതിരുന്നതിനാൽ “സാഹിത്യലുബ്ധൻ” എന്ന് പണ്ഡിതലോകം അദ്ദേഹത്തെ വിളിച്ചിരുന്നു. വിദ്യാർത്ഥികളുടെ കൈയിൽ കൊടുത്തയച്ചിരുന്ന പ്രോഗ്രസ് കാർഡിന്റെ പുറത്ത് അദ്ദേഹമെഴുതിയിരുന്ന കമന്റുകൾ പോലും പ്രചോദനാത്മകവും നർമ്മരസമുള്ളതും ആയിരുന്നു.
ചിറക്കടവിൽനിന്നു പിരിഞ്ഞതിനുശേഷം വളരെക്കാലം അദ്ദേഹം പാലായിൽനിന്നും പുറപ്പെടുന്ന ദീപനാളം വാരികയുടെ പത്രാധിപരാ യും സേവനമനുഷ്ഠിച്ചിരുന്നു.
ആറാം പോൾ മാർപ്പാപ്പ ഡോമസ്റ്റിക് പ്രിയേറ്റ് പദവി നൽകി അദ്ദേഹത്തെ ആദരിച്ചു.
സെൻറ് എഫ്രംസ് ഹൈസ്കൂൾ
1928ൽ ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ച് താമ രക്കുന്ന് ഇടവകയിൽ 51 വർഷം കഴിഞ്ഞാണ് ഒരു ഹൈസ്കൂൾ ഉണ്ടായത്
വൈകിയാണു ജനിച്ചതെങ്കിലും സെൻറ് ഇഫ്രേംസ് ഹൈസ്കൂൾ മുളയിലേ മുളക്കരുത്തു തെളിയിച്ചു. ആദ്യത്തെ ഹൈഡ്മാസ്റ്ററായിരുന്ന, നാഷണൽ അവാർഡു ജേതാവ് ബഹുമാനപ്പെട്ട എം.ജെ. തോമസ്സിന്റെ സൂക്ഷ്മദൃഷ്ടിയും ദീർഘവീക്ഷണവും നിതാന്തജാഗ്രതയും ഈ സ്ഥാപനത്തെ ഒരു മാതൃകാ വിദ്യാലയമാക്കി.
അദ്ധ്യാപക രക്ഷാകർതൃസംഘടനകൾ ഒരു സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിയ്ക്ക് അനുപേക്ഷണീയമാണ്. രക്ഷാകർത്താക്കളുടെ സജീവപങ്കാളിത്തം സ്കൂളിന്റെ നിലവാരമുയർത്താനും അച്ചടക്കം നിലനിർത്താനും അനിവാര്യമാണെന്നും ആദ്യമായി തെളിയിച്ചുകൊടുത്തത് ഈ വിദ്യാലയമാണെന്നു തോന്നുന്നു. ഇവിടുത്തെ മാതൃകപിടിച്ചാണ് മിക്കയിടത്തും പി.ടി.എ. കാര്യക്ഷമമായി പ്രവർത്തിക്കുന്നത്.
അവലംബം – ദേവാലയ പുനർനിർമ്മാണ സ്മരണിക 1998
രചയിതാവ് – പ്രൊഫസർ കെ. എ. ഡൊമിനിക്, കല്ലുകുളങ്ങര